*✍️the news malayalam updates-**#####അഡ്വ: വി. ബി. ബിനു കോട്ടയം പബ്ളിക്ക് ലൈബ്രറി പ്രസിഡൻ്റ്*

Hot Widget

Type Here to Get Search Results !

*✍️the news malayalam updates-**#####അഡ്വ: വി. ബി. ബിനു കോട്ടയം പബ്ളിക്ക് ലൈബ്രറി പ്രസിഡൻ്റ്*



*കോട്ടയം:* കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റും ചിൽഡ്രൻസ് ലൈബ്രറി ചെയർമാനുമായി അഡ്വ. വി.ബി.ബിനുവിനെ തിരഞ്ഞെടുത്തു.


പ്രസിഡന്റായിരുന്ന എബ്രഹാം ഇട്ടിച്ചെറിയയുടെ നിര്യാണത്തെ തുടർന്ന് ഇന്ന് ചേർന്ന ലൈബ്രറി ഭരണസമിതി യോഗത്തിലാണ് തീരുമാനം. വൈസ് പ്രസിഡന്റായിരുന്ന വി.ബി.ബിനുവിനെ പ്രസിഡന്റായും, ഭരണസമിതി അംഗമായിരുന്ന ഉമ്മൻ സി. വേങ്ങലിനെ വൈസ് പ്രസിഡന്റായും ഏകകണ്ഠമായി തിരഞ്ഞെടുത്തു.


കോട്ടയം ബാറിലെ മുതിർന്ന അഭിഭാഷകനാണ് വി.ബി.ബിനു. മുൻ സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി, ഓയിൽപാം ഇന്ത്യ ചെയർമാൻ, ജനയുഗം ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗവും എഐടിയുസി സംസ്ഥാന സെക്രട്ടറിയുമാണ്.

#KottayamPublicLibrary #AdvVBBinu #Kottayam #Library

#AbrahamItticheria #CPI #AITUC

#TheNewsMalayalam #KottayamNews

#കോട്ടയംപബ്ലിക്ലൈബ്രറി #വി_ബി_ബിനു #കോട്ടയം

✍️ The News Malayalam. Com

Contact-9447509156-9496800915

Email- -surendrankodi@gmail.com

✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️

news malayalam