കോട്ടയം
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ സമാന്തര ലോട്ടറി തട്ടിപ്പ് നടത്തിയ സംഭവത്തിൽ സഹോദരന്മാർ റിമാൻഡിൽ. കറിപ്ലാവ് ഇരവിമംഗലം മാർട്ടിൻ ബേബി (45), സഹോദരൻ ടോം ബേബി എന്നിവരാണ് റിമാൻഡിലായത്.
മൊബൈൽ ഫോണിലൂടെ ലോട്ടറിയുടെ അവസാന നാല് നമ്പർ ബുക്ക് ചെയ്ത് സമാന്തര ലോട്ടറി നടത്തി വരികയായിരുന്നു ഇവർ. വാട്സാപ്പിലൂടെയും ഫോൺ സന്ദേശങ്ങളിലൂടെയും ആണ് നമ്പർ ബുക്ക് ചെയ്തിരുന്നത്. അതാത് ദിവസം പ്രഖ്യാപിക്കുന്ന സർക്കാർ ലോട്ടറി ഫലത്തിൽ നമ്പർ ഉൾപ്പെട്ടാൽ നമ്പർ ബുക്ക് ചെയ്തവർക്ക് സമ്മാനം നൽകുന്നതായിരുന്നു രീതി.
സംസ്ഥാന ലോട്ടറി നിരക്കിനേക്കാൾ തുക കുറച്ച് നമ്പർ ബുക്ക് ചെയ്യാൻ കഴിയുമായിരുന്നതിനാൽ നിരവധി പേരാണ് ഇടപാടുകാരായി ഉണ്ടായിരുന്നത്. സമ്മാനത്തുകകൾ ഗൂഗിൾ പേ വഴിയോ നേരിട്ടോ ആണ് പ്രതികൾ കൈമാറി വന്നിരുന്നതെന്ന് പോലീസ് പറഞ്ഞു.
#Kanjirappally #LotteryFraud #ParallelLottery #Arrest #Remand #KeralaPolice#The News malayalam
✍️TheNews Malayalam.com
Contact - 9447509156/9496800915
Email -surendrankodi@gmail.com
