Kottayam
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് പെരിങ്ങുളം ഉറവപ്ലാവിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ചേലകാട്ട് വീട്ടിൽ ജോസഫ് (അപ്പച്ചൻ - 80) മരണപ്പെട്ടു. മണ്ണിനടിയിൽപ്പെട്ട മക്കളായ ജിമ്മി (36), ഡെന്നീസ് (32) എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു.
മറുവശത്ത്, തീക്കോയി വേലകത്തുശ്ശേരിയിൽ ശക്തമായ മഴവെള്ളപ്പാച്ചിലിൽ വാഗമൺ സന്ദർശിക്കാനെത്തിയ രണ്ട് തമിഴ്‌നാട് സ്വദേശിനികൾ അപകടത്തിൽപ്പെട്ടു. ചെന്നൈ ജവഹർനഗർ സ്വദേശിനി സംഗീത (35) മരണപ്പെടുകയും കൂടെയുണ്ടായിരുന്നയാൾക്ക് പരിക്കേൽക്കുകയും ചെയ്തു.
ശക്തമായ മഴ തുടരുന്നതിനാൽ മലയോര മേഖലകളിൽ ജാഗ്രത തുടരുന്നു.
#Poonjar #Thekkekara #Peringulam #Manalidichil #Theekoyil #Vagamon #RainAlert #KottayamNews #KeralaRains#Thenewsmalayalam
✍️ The news malayalam.com
Contact -9447509156/9496800915
Email - surendrankodi@gmail.com
