മുണ്ടക്കയം: ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ നടത്തുന്ന മനീഷ വിസ്ഡം പദ്ധതി വിദ്യാഭ്യാസ-തൊഴിൽ മേഖലയിലെ കടുത്ത മത്സരങ്ങളെ സമർത്ഥമായി നേരിട്ട് ഉന്നത ഔദ്യോഗിക മേഖലകളിൽ എത്തിച്ചേരാൻ കുട്ടികളെ പ്രാപ്തരാക്കുമെന്ന് എസ്.എൻ.ഡി.പി യോഗം യൂണിയൻ സെക്രട്ടറി പി. ജീരാജ് പറഞ്ഞു.
മനീഷ വിസ്ഡം പദ്ധതി ഹൈറേഞ്ച് യൂനിയൻ തല നാലാം ഘട്ട പ്രവർത്തനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് അംഗം കൂടിയാണ് പി. ജീരാജ്.
അഞ്ചാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.
യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അധ്യക്ഷത വഹിച്ചു. യോഗം ബോർഡ് അംഗങ്ങളായ ഡോ. പി. അനിയൻ, ഷാജി ഷാസ്, കൗൺസിലർമാരായ സി.എൻ. മോഹനൻ, ശോഭ യശോധരൻ, പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി അനിത ഷാജി, വി.വി. വാസപ്പൻ എന്നിവർ സംസാരിച്ചു.
*ചിത്രം:* മനീഷ വിസ്ഡം പദ്ധതി ഹൈറേഞ്ച് യൂണിയൻ തല നാലാം ഘട്ട പ്രവർത്തനം എസ്.എൻ.ഡി.പി യോഗം യൂണിയൻ സെക്രട്ടറി അഡ്വ:പി. ജീരാജ് ഉദ്ഘാടനം ചെയ്യുന്നു.
#SNDP #SNDPYogam #PensionersCouncil #ManishaWisdom #Mundakayam #HighrangeUnion #PJeeraj #BabuIdayadikuzhi #KottayamNews#TheNewsmalayalam
*കൂടുതൽ വാർത്തകൾക്ക്:*
✍️ *www.thenewsmalayalam.com*
📞 *9447509156 / 9496800915*
