*###✍️The News Malayalam Kerala* *#####കൊൽക്കത്ത സ്റ്റേറ്റ്സ്മാൻ ദിനപത്രത്തിന്റെ ഖുസ്രോ ഇറാനി ദേശീയ മാധ്യമ അവാർഡ് ദീപിക പ്രിൻസിപ്പൽ കറസ്പോണ്ടന്റ് റെജി ജോസഫിന്*

Hot Widget

Type Here to Get Search Results !

*###✍️The News Malayalam Kerala* *#####കൊൽക്കത്ത സ്റ്റേറ്റ്സ്മാൻ ദിനപത്രത്തിന്റെ ഖുസ്രോ ഇറാനി ദേശീയ മാധ്യമ അവാർഡ് ദീപിക പ്രിൻസിപ്പൽ കറസ്പോണ്ടന്റ് റെജി ജോസഫിന്*



*കോട്ടയം:* കൊൽക്കത്ത സ്റ്റേറ്റ്സ്മാൻ ദിനപത്രം പരിസ്ഥിതി റിപ്പോർട്ടിംഗിന് ഏർപ്പെടുത്തിയ ഖുസ്രോ ഇറാനി ദേശീയ മാധ്യമ അവാർഡിന് ദീപിക പ്രിൻസിപ്പൽ കറസ്പോണ്ടന്റ് റെജി ജോസഫ് അർഹനായി.

25,000 രൂപയും ഫലകവും ഉൾപ്പെടുന്ന അവാർഡ് കൊൽക്കത്ത കലാമന്ദിർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ നാളെ (ബുധൻ) വൈകുന്നേരം സമ്മാനിക്കും.

കാലാവസ്ഥാവ്യതിയാനം ഉൾപ്പെടെ വിവിധ കാരണങ്ങളാൽ ഇന്ത്യൻ സമുദ്രങ്ങളിലെ വലുതും ചെറുതുമായ അനേകം ദ്വീപുകൾക്ക് നാശം സംഭവിക്കുന്നത് സംബന്ധിച്ച് രാഷ്ട്രദീപികയിൽ പ്രസിദ്ധീകരിച്ച 'ദ്വീപുകൾക്ക് മുങ്ങിമരണം' എന്ന ലേഖന പരമ്പരയ്ക്കാണ് പുരസ്കാരം.

1875-ൽ പ്രസിദ്ധീകരണം ആരംഭിച്ച സ്റ്റേറ്റ്സ്മാൻ ഇംഗ്ലീഷ് പത്രത്തിൽ 1968 മുതൽ മാനേജിംഗ് എഡിറ്ററും 1991 മുതൽ 2005 വരെ ചീഫ് എഡിറ്ററുമായിരുന്നു ഖുസ്രോ റൂസി ഇറാനി. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ ചെയർമാൻ, ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.

ഇത് രണ്ടാം തവണയാണ് ഖുസ്രോ ഇറാനി പുരസ്കാരം റെജിക്ക് ലഭിക്കുന്നത്. മികച്ച റൂറൽ റിപ്പോർട്ടിംഗിനുള്ള സ്റ്റേറ്റ്സ്മാൻ അവാർഡിന് മൂന്നു തവണ അർഹനായി. പത്രപ്രവർത്തനത്തിൽ ദേശീയ, അന്തർദേശീയ അവാർഡുകൾ ഉൾപ്പെടെ 99 പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

കാഞ്ഞിരപ്പള്ളി പഴയിടം പുല്ലുതുരുത്തിയിൽ പി.ജെ.ജോസഫിന്റെയും ത്രേസ്യാമ്മയുടെയും പുത്രനാണ്. ഭാര്യ ആഷ്‌ലി തെരേസ ജോസ് (ടീച്ചർ, സെന്റ് മേരീസ് എച്ച്എസ്എസ് വെള്ളാരംകുന്ന്). മക്കൾ: ആഗ്നസ്, അൽഫോൻസ്.

#RegiJoseph #Deepika #KhusroIraniAward #StatesmanAward #Kottayam #KottayamNews #JournalismAward #EnvironmentReporting #TheNewsMalayalam

✍️ thenewsmalayalam.com

Contacts-9447509156/9496800915

Email -surendrankodi@gmail.com

news malayalam