*✍️###**The News Malayalam Kerala**#####പുതുപ്പള്ളിയിൽ ദമ്പതികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ അന്തരിച്ചു*

Hot Widget

Type Here to Get Search Results !

*✍️###**The News Malayalam Kerala**#####പുതുപ്പള്ളിയിൽ ദമ്പതികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ അന്തരിച്ചു*

 


കോട്ടയം

*കോട്ടയം, പുതുപ്പള്ളി:* ഇരവിനെല്ലൂർ കരുവേലി ഇല്ലത്ത് പ്രശസ്ത പാഠക കലാകാരനും ദേവജ്ഞനും സപ്താഹ യജ്ഞാചാര്യനുമ ദേവദത്തൻ നമ്പൂതിരി (എൻ.ഡി. കരുവേലി - 88), ഭാര്യ ഗിരിജാദേവി (76) എന്നിവർ അന്തരിച്ചു.

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിങ്കളാഴ്ച രാത്രി 11.30 ഓടെ കാസർകോഡ് വെച്ചായിരുന്നു ഗിരിജാദേവി അന്തരിച്ചത്. പ്രിയപത്നിയുടെ വിയോഗവാർത്ത അറിഞ്ഞ് മൃതദേഹത്തിനരികെ നാമം ജപിച്ചിരിക്കവേ ദേവദത്തൻ നമ്പൂതിരിയും ദേഹവിയോഗം പ്രാപിക്കുകയായിരുന്നു.

ജീവിതവഴിയിൽ തണലായി കൂടെ നിന്നവർ ഒടുവിൽ പരലോകയാത്രയിലും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഒരുമിച്ച് യാത്രയായി.

മകൻ: സതീഷ് ഡി. കരുവേലി (അധ്യാപകൻ, ഗവൺമെന്റ് സ്കൂൾ, കാസർകോഡ്)

മരുമകൾ: രോഹിണി എം. പോറ്റി (അസിസ്റ്റന്റ് പ്രൊഫസർ, ഗവൺമെന്റ് കോളേജ്, കാസർകോഡ്)

സംസ്കാരം ഇരവിനെല്ലൂരിലെ വീട്ടുവളപ്പിൽ ചൊവ്വാഴ്ച രാത്രി നടത്തി.

#Obituary #Puthuppally #Iravinalloor #KaruveliIllam #KottayamNews #DevadathanNamboothiri #CoupleDeath #Kottayam

✍️ the News Malayalam. com

Contact - 9447509156/9496800915

Email  -surendrankodi@gmail.com

news malayalam