തിരുവനന്തപുരം
വർക്കല /ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാപരിനിർവ്വാണ ദിനാചരണത്തിന്റെ പ്രോഗ്രാം നോട്ടീസ് മഹാസമാധിയിൽ വെച്ച് പ്രകാശനം ചെയ്തു.
ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ ജനറൽ സെക്രട്ടറി ശ്രീമത് ശുഭാംഗാനന്ദ സ്വാമികൾക്ക് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.
സ്വാമി അസംഗാനന്ദ ഗിരി, സ്വാമി അവ്യയാനന്ദ, സ്വാമി ശ്രീനാരായണ ദാസ്, സ്വാമി സുകൃതാനന്ദ, മഹാസമാധി ദിനാചരണ കമ്മിറ്റി സെക്രട്ടറി സ്വാമി വിരജാനന്ദഗിരി എന്നിവർ സമീപം സന്നിഹിതരായിരുന്നു.
*ചിത്രം:* ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാപരിനിർവ്വാണ ദിനാചരണ പ്രോഗ്രാം നോട്ടീസ് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ ഡോ: സച്ചിദാനന്ദ സ്വാമികൾ ജനറൽ സെക്രട്ടറി ശ്രീമത് ശുഭാംഗാനന്ദ സ്വാമികൾക്ക് നൽകി പ്രകാശനം ചെയ്യുന്നു.
#SreeNarayanaGuru #99thMahaSamadhi #SivagiriMutt #DharmasanghamTrust #SachidanandaSwamikal #GuruDevaNews #SivagiriNews#Thenewsmalayalam.
*കൂടുതൽ വാർത്തകൾക്ക്:*
*✍️www.thenewsmalayalam.com*
📞 *9447509156 / 9496800915*
