*✍️The news malayalam Kerala* *#####ഒരു മരം നടൂ തണലുമാകും പഴവാകും; 199-ാം സമാധി ദിനത്തിൽ ശിവഗിരിയിൽ ഗുരുവൃക്ഷ തൈകൾ നട്ട് പൂമര തണൽ കുടുംബം*

Hot Widget

Type Here to Get Search Results !

*✍️The news malayalam Kerala* *#####ഒരു മരം നടൂ തണലുമാകും പഴവാകും; 199-ാം സമാധി ദിനത്തിൽ ശിവഗിരിയിൽ ഗുരുവൃക്ഷ തൈകൾ നട്ട് പൂമര തണൽ കുടുംബം*




തിരുവനന്തപുരം

വർക്കല /ശിവഗിരി: ശ്രീനാരായണ ഗുരുദേവൻ അരുളിയ "ഒരു മരം നടൂ തണലുമാകും പഴവാകും" എന്ന പരിസ്ഥിതി സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് പൂമര തണൽ പ്രകൃതി കുടുംബം നടത്തിവരുന്ന വൃക്ഷ വ്യാപന യജ്ഞത്തിന്റെ ഭാഗമായി 109-ാം സമാധി ദിനാചരണത്തോടനുബന്ധിച്ച് ശിവഗിരിയിൽ ഗുരുവൃക്ഷ തൈകൾ നട്ടു.


നാല് വർഷമായി തുടർന്നുവരുന്ന ഗുരുവൃക്ഷം പദ്ധതിയുടെ ഭാഗമായാണ് പരിപാടി. ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി സംസ്ഥാന വനമിത്ര പുരസ്കാര ജേതാവ് പൂമര തണൽ സുനിൽ സുരേന്ദ്രനിൽ നിന്നും വൃക്ഷ തൈ ഏറ്റുവാങ്ങി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.


രജിസ്ട്രാർ കെ.ടി. സുകുമാരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ യുവജന സഭ ചെയർമാൻ രാജേഷ് സഹദേവൻ സ്വാഗതവും ജനറൽ കൺവീനർ അഡ്വ. സുബിത് എസ്. ദാസ് മുഖ്യ സന്ദേശവും നൽകി. ജിഡിപിഎസ് കേന്ദ്രസമിതി അംഗം സിബി കോഴിക്കോട്, രവീന്ദ്രൻ കോട്ടത്തല, ശിവരാജൻ വേണ്ടാർ, സുനിൽ മാറൂർ എന്നിവർ ആശംസകൾ നേർന്നു. സുഷിത സി, ടി.കെ. സുരേന്ദ്രൻ, ശ്യാമള, അർണബ് ബി എന്നിവർ നേതൃത്വം നൽകി. അഭിമന്യു പൂമര തണൽ നന്ദി പറഞ്ഞു.


കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി ആയിരക്കണക്കിന് തൈകൾ ഇതിനോടകം ഗുരുവൃക്ഷം പദ്ധതിയുടെ ഭാഗമായി നട്ടുകഴിഞ്ഞു. തിരുജയന്തി ദിനത്തിൽ 192 ഗുരുദേവ ക്ഷേത്രങ്ങളിൽ ഫലവൃക്ഷ തൈകളും വെച്ചുപിടിപ്പിച്ചിരുന്നു. വൈവിധ്യമാർന്ന വൃക്ഷ വ്യാപന പ്രവർത്തനങ്ങളിലൂടെ 88,000-ലധികം തൈകളാണ് പൂമര തണൽ പ്രകൃതി കുടുംബം സൗജന്യമായി നട്ടതും വിതരണം ചെയ്തതും. സംസ്ഥാന വനമിത്ര പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഈ കുടുംബം കരസ്ഥമാക്കിയിട്ടുണ്ട്.


#Sivagiri #PoomaraThanal #GuruVriksham #SreeNarayanaGuru #199SamadhiDinam #Environment #VrikshaVyapana #TheNewsMalayalam #VanamitraAward #SunilSurendran 

✍️ The news malayalam. com

Contact - 9447509156/9496800915

Email - surendrankodi@gmail.com

news malayalam