കോട്ടയം
കോരുത്തോട്: സുവർണ്ണ ജൂബിലി നിറവിൽ നിൽക്കുന്ന കോരുത്തോട് സി. കേശവൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ ഒരുക്കിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടന്നു.
സ്കൂൾ മാനേജർ ശ്രീ. എ. എൻ. സാബു വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കൃഷിഭവന്റെ സഹായത്തോടെ ഓണവിപണി ലക്ഷ്യമിട്ടാണ് കുട്ടികൾ കൃഷി ആരംഭിച്ചത്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ അതിതീവ്ര മഴ മൂലം ചെടികൾ മൊട്ടിടാൻ താമസം നേരിട്ടിരുന്നു.
കൃഷിയിലൂടെ കുട്ടികൾക്ക് മാനസിക ഉല്ലാസം നൽകുന്നതിനൊപ്പം ആധുനിക കൃഷി രീതികൾ, കളനശീകരണം, ജൈവകൃഷി എന്നിവയെക്കുറിച്ച് പ്രായോഗികമായി മനസ്സിലാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പ്രിൻസിപ്പൽ റ്റിറ്റി എസ്, പ്രഥമാധ്യാപിക ബിന്ദു കൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് രാജി സുധാകരൻ, കൃഷി ഓഫീസർ രേഖ എം.ആർ, സ്റ്റാഫ് സെക്രട്ടറി അനീഷ് കുമാർ വി.വി, കാർഷിക ക്ലബ് സെക്രട്ടറി അനു ബാലൻ, അധ്യാപകരായ സ്മിതാ പ്രഭാകരൻ, രശ്മി പി, പി.ടി.എ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
#TheNewsMalayalam
#Koruthodu #CKesavanSchool #GoldenJubilee #MarigoldFarming #OnamMarket #JaivaKrishi #KottayamNews #Kanjirappally
✍️ thenewsmalayalam .com
Contact - 9447509156/9496800915
Email - surendrankodi@gmail.com
