തിരുവനന്തപുരം
സ്ത്രീശാക്തീകരണത്തിൽ പുതുചരിത്രം കുറിച്ച് കേരള സർക്കാരിന്റെ അഭിമാന പദ്ധതിയായ 'പ്രിയദർശിനി' കെ.എസ്.ആർ.ടി.സി സൗജന്യ യാത്രാ പദ്ധതി 100 ദിവസങ്ങൾ പൂർത്തിയാക്കി.
സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷിതത്വവും യാത്രാ സ്വാതന്ത്ര്യവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി, പൊതുഗതാഗതം സാധാരണക്കാരുടെ ജീവിതത്തെ എത്രമാത്രം സ്വാധീനിക്കുന്നു എന്നതിന്റെ നേർസാക്ഷ്യമായി മാറി. തൊഴിലാളികൾ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, വിദ്യാർത്ഥിനികൾ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ള സ്ത്രീകൾക്ക് യാത്രാവകാശത്തോടൊപ്പം വലിയ സാമ്പത്തിക ആശ്വാസമാണ് പ്രിയദർശിനി ഒരുക്കിയത്.
കഴിഞ്ഞ 100 ദിവസത്തെ കണക്കുകൾ പദ്ധതിയുടെ ജനകീയ വിജയമാണ് വിളിച്ചോതുന്നത്.
#Thenewsmalayalam
#Priyadarshini #KSRTC #FreeTravelForWomen #100Days #WomenEmpowerment #KeralaGovernment #KeralaModel
✍️ the news malayalam. com
Contact - 9447509156/9496800915
Email - surendrankodi@gmail.com
