*##✍️ The News Malayalam Kerala* *######കാഞ്ഞിരപ്പള്ളിയിൽ വിശ്വകർമ്മദിനാഘോഷം നടത്തി.*

Hot Widget

Type Here to Get Search Results !

*##✍️ The News Malayalam Kerala* *######കാഞ്ഞിരപ്പള്ളിയിൽ വിശ്വകർമ്മദിനാഘോഷം നടത്തി.*



കോട്ടയം

കാഞ്ഞിരപ്പള്ളി - അഖില കേരള വിശ്വകർമ്മ മഹാസഭയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ വിശ്വകർമ്മ ദിനാഘോഷം സംഘടിപ്പിച്ചു.

കാഞ്ഞിരപ്പള്ളിയുടെ പ്രിയങ്കരനായ എം.എൽ.എ പ്രൊഫ. റോണി കെ ബേബി ഉദ്ഘാടനം ചെയ്തു.

കാഞ്ഞിരപ്പള്ളി താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.എ. ഗോപാലകൃഷ്ണനാചാരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.ടി. ബാബു ആമുഖ പ്രഭാഷണം നടത്തി.

വിശ്വനാഥം സാംസ്കാരിക വേദി ലോഗോ പ്രകാശനം സിനിമാ താരങ്ങളായ സുമേഷ് ചന്ദ്രൻ, സുഭാഷ് ചന്ദ്രൻ എന്നിവർ ചേർന്ന് നിർവഹിച്ചു. റബ്ബർ ബോർഡ് ചെയർമാൻ എൻ ഹരി, ജില്ലാ പഞ്ചായത്തംഗം അഡ്വ. പി. ജീരാജ് എന്നിവർ വിദ്യാഭ്യാസ അവാർഡ് ദാനം നിർവഹിച്ചു.

യൂണിയൻ ഭാരവാഹികളായ കെ.എം. സുധീഷ്, കെ.കെ. താജിത്ത്, എ.ഡി. സുലോചനമണി, ടി.ആർ. ഓജസ്, ഡി. ബാബു, പി.ആർ. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ മുതിർന്നവരെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെയും ആദരിച്ചു.

#Kanjirappally# The news Malayalam #KanjirapallyNews #VishwakarmaDinam #AKVMS #ProfRonyKBaby  

✍️ the news malayalam. com 

Contact -9447509156/9496800915

Email -surendrankodi@gmail.com

news malayalam