*###✍️thenews malayalam Kerala*#####അനധികൃത സ്വത്ത് കേസ്: മുൻ DGP ടോമിൻ ജെ തച്ചങ്കരിക്ക് 4 വർഷം കഠിന തടവും 30.84 ലക്ഷം പിഴയും; അഴിമതിക്ക് ശിക്ഷിക്കപ്പെടുന്ന ആദ്യ DGP*

Hot Widget

Type Here to Get Search Results !

*###✍️thenews malayalam Kerala*#####അനധികൃത സ്വത്ത് കേസ്: മുൻ DGP ടോമിൻ ജെ തച്ചങ്കരിക്ക് 4 വർഷം കഠിന തടവും 30.84 ലക്ഷം പിഴയും; അഴിമതിക്ക് ശിക്ഷിക്കപ്പെടുന്ന ആദ്യ DGP*



*കോട്ടയം:* അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി ജയിലിലേക്ക്. 4 വർഷം കഠിന തടവും 30,84,892 രൂപ പിഴയുമാണ് കോട്ടയം വിജിലൻസ് കോടതി വിധിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് ശിക്ഷാ വിധി പ്രസ്താവിച്ചത്.

രാവിലെ 11 മണിക്ക് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ശിക്ഷയുടെ കാര്യത്തിൽ വാദം കേട്ട ശേഷമാണ് വിധി.

സംസ്ഥാന പോലീസിലെ ഉന്നത പദവി വഹിച്ച ആളാണ് തച്ചങ്കരിയെന്നും അതുകൊണ്ട് ശിക്ഷ ഇളവ് അർഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. അഴിമതി കേസിൽ ശിക്ഷിക്കപ്പെടുന്ന DGP റാങ്കിലുള്ള ആദ്യ ഉദ്യോഗസ്ഥനാണ് തച്ചങ്കരി എന്ന ചരിത്രപരമായ നാണക്കേടും ഇതോടെ സ്വന്തമായി. a5f0

2003 ജനുവരി 1 മുതൽ 2007 ജൂലൈ 7 വരെയുള്ള കാലയളവിൽ 64.70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. വരവിനേക്കാൾ 135.80% അധിക സ്വത്താണ് കണ്ടെത്തിയത്. ഇതിന് വ്യക്തമായ വിശദീകരണം നൽകാൻ തച്ചങ്കരിക്ക് കഴിഞ്ഞില്ല. a5f0

*തച്ചങ്കരിയുടെ വാദം:* കോടതി അഭിപ്രായം തേടിയപ്പോൾ 2 ദിവസം മുൻപ് നെഞ്ചുവേദന ഉണ്ടായെന്നും, ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും, ഒറ്റയ്ക്കാണ് താമസമെന്നും ശിക്ഷ കുറയ്ക്കണമെന്നും തച്ചങ്കരി ആവശ്യപ്പെട്ടു. എന്നാൽ പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. അത് കോടതി അംഗീകരിച്ചു. 

തച്ചങ്കരിയെ ഉടൻ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റും. 30 ദിവസത്തിനുള്ളിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകാം. 19 വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് വിധി. 


#The News Malayalam#TominThachankary #ThachankarySentenced #4YearsJail #VigilanceCourt #KottayamNews #DisproportionateAssets #FormerDGP #PoojappuraJail

✍️ the news Malayalam.com

Contact - 9447509156/9496800 915

Email-surendrankodi@gmail.com

news malayalam