*the news malayalam updates-* *### *ശ്രീ നാരായണ ഗുരുദേവൻ്റെ ദൈവദശകം ജപ്പാനിലേക്ക്: ലോകമത പാർലമെൻ്റിൻ്റെ മുന്നോടിയായി പ്രചരണം*

Hot Widget

Type Here to Get Search Results !

*the news malayalam updates-* *### *ശ്രീ നാരായണ ഗുരുദേവൻ്റെ ദൈവദശകം ജപ്പാനിലേക്ക്: ലോകമത പാർലമെൻ്റിൻ്റെ മുന്നോടിയായി പ്രചരണം*



Jappaan 

*ജപ്പാൻ:* ലോകം മുഴുവൻ സമാധാനത്തിൻ്റെയും വിശ്വമാനവികതയുടെയും സന്ദേശം തേടുമ്പോൾ ആധുനിക ഭാരതത്തിൻ്റെ നവോദ്ധാനനായകനായ *ശ്രീ നാരായണ ഗുരു ദേവൻ്റെ* ദർശനങ്ങൾ ജപ്പാനിലേക്കും വ്യാപിക്കുന്നു.

ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻ്റ് *ബ്രഹ്മശ്രീ സച്ചിദാനന്ദസ്വാമിയുടെ* അനുഗ്രഹാശിസ്സുകളോടെ യാത്ര തിരിച്ച സംഘം ജപ്പാനിൽ നടക്കുവാൻ പോകുന്ന ലോകമത പാർലമെൻ്റിൻ്റെ മുന്നോടിയായി ഗുരുദേവൻ്റെ വിശ്വമാനവീയ പ്രാർത്ഥനയായ *ദൈവദശകത്തിൻ്റെ ജപ്പാനീസ് പതിപ്പ്* പുറത്തിറക്കി.

ഗുരു ധർമ്മ പ്രചരണസഭ ജോ:സെക്രട്ടറി *സ്വാമി വീരേശ്വരാനന്ദ* ജപ്പാനിലെ ജമൈക്കൻ അംബാസിഡർ *റിച്ചാർഡ്സിന്* ദൈവദശകത്തിൻ്റെ ജപ്പാനീസ് പതിപ്പ് സമ്മാനിച്ചു.

#### *ചടങ്ങിൽ പങ്കെടുത്ത പ്രമുഖർ*

ജപ്പാൻ അംബാസിഡർ *മാസോസോറി നകാനോ*, ചാണ്ടി ഉമ്മൻ എം.എൽ.എ, ഗുരു ധർമ്മ പ്രചരണ യുവജന സഭ ചെയർമാൻ *രാജേഷ് സഹദേവൻ*, ബിജു ഭാസ്‌കർ, കോൺഗ്രസ് പാർട്ടി വക്താവ് *അഡ്വ. അനിൽ ബോസ്* എന്നിവരും കേരളത്തിലെയും ജപ്പാനിലെയും പ്രമുഖ വ്യവസായിക-രാഷ്ട്രീയ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

വിശ്വസമാധാനത്തിനും മതസൗഹാർദ്ദത്തിനും ഗുരുദേവൻ്റെ ദർശനങ്ങൾ കൂടുതൽ പ്രചരിപ്പിക്കുകയാണ് സംഘത്തിൻ്റെ ലക്ഷ്യം.

*The news http://Malayalam.com, ജപ്പാൻ*

#TheNewsMalayalam #SreeNarayanaGuru #Japan #Daivadasakam #WorldReligionParliament #Vishwamanavatha