*###*the news malayalam Kerala*#####* **പൂഞ്ഞാറിന്റെ ഓണം ആഘോഷത്തിന്റേത് മാത്രമല്ല, അതിജീവനത്തിന്റേത് കൂടിയാണ്: അഡ്വ. സെബാസ്റ്റ്യൻ എം.ജെ MLA , Poonjar MLA Onam Message*

Hot Widget

Type Here to Get Search Results !

*###*the news malayalam Kerala*#####* **പൂഞ്ഞാറിന്റെ ഓണം ആഘോഷത്തിന്റേത് മാത്രമല്ല, അതിജീവനത്തിന്റേത് കൂടിയാണ്: അഡ്വ. സെബാസ്റ്റ്യൻ എം.ജെ MLA , Poonjar MLA Onam Message*



Kottayam 

പൂഞ്ഞാർ: നിയോജകമണ്ഡലത്തെ സംബന്ധിച്ച് ഇത്തവണത്തെ ഓണക്കാലം ആഘോഷത്തിന്റേത് മാത്രമല്ല, അതിജീവനത്തിന്റെത് കൂടിയാണെന്ന് പൂഞ്ഞാർ MLA അഡ്വ. സെബാസ്റ്റ്യൻ എം.ജെ (സജി ജോസഫ് മൂലേച്ചാലിൽ).


അപ്രതീക്ഷിതവും അസാധാരണവുമായ പ്രളയക്കെടുതികൾ പൂഞ്ഞാറിന്റെ വിവിധ മേഖലകളെ വലിയ ദുരിതത്തിലാഴ്ത്തി. ജീവഹാനിയും, വീടുകളുടെയും വസ്തുവകകളുടെയും നഷ്ടവും, കാർഷിക വിളകളുടെ നാശവും ഉൾപ്പെടെ വലിയ പ്രതിസന്ധികളിലൂടെയാണ് നാം കടന്നുപോയതെന്ന് MLA പറഞ്ഞു.


എന്നാൽ ദുരന്തത്തിന് മുന്നിൽ നമ്മൾ തളർന്നില്ല. നമ്മുടെ ഒരുമയുടെ കരുത്തിൽ അതിജീവിച്ചു. വിഭാഗീയതയുടെ അതിർവരമ്പുകൾ മറന്ന് ജനങ്ങൾ പരസ്പരം കൈകോർത്തു ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ തോളോട് തോൾ ചേർന്ന് പങ്കാളികളായി.


സർക്കാർ സംവിധാനങ്ങൾ സമയബന്ധിതമായും കാര്യക്ഷമമായും ഇടപെട്ടതിലൂടെ ദുരിതത്തിന്റെ ആഘാതം പരമാവധി ലഘൂകരിക്കാൻ സാധിച്ചു. ഒരുമിച്ചുനിന്നാൽ ഏത് പ്രതിസന്ധിയെയും മറികടക്കാനാകുമെന്ന് ഈ അതിജീവന യാത്ര നമ്മെ പഠിപ്പിച്ചു.


എംഎൽഎ എന്ന നിലയിൽ എന്റെ ആദ്യ ഓണമാണിത്. കഴിഞ്ഞ ഓണക്കാലങ്ങളിൽ കുടുംബത്തോടൊപ്പമായിരുന്നു ആഘോഷമെങ്കിൽ, ഇത്തവണ പൂഞ്ഞാറിലെ ഓരോ വീടും, ഓരോ കുടുംബവും എനിക്കേറെ പ്രിയപ്പെട്ടതാണ്. പരമാവധി പൂഞ്ഞാറിലെ ആളുകളോടൊപ്പം ഓണം ആഘോഷിക്കുവാനും വിവിധ പരിപാടികളിൽ പങ്കെടുക്കുവാനും കഴിയുന്നത് ഏറെ ആനന്ദം നൽകുന്നുവെന്നും MLA കൂട്ടിച്ചേർത്തു.


നബിദിനവും ഓണവും ഒരുമിച്ചെത്തുന്ന ഈ ആഘോഷവേള നമ്മുടെ നാടിന്റെ മതസൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും മനോഹരമായ പ്രതീകം കൂടിയാണ്.


ദുരിതങ്ങളെ അതിജീവിച്ച്, പ്രതീക്ഷയോടെ പുതിയൊരു നാളെയിലേക്ക് മുന്നേറുന്ന പൂഞ്ഞാറിലെ ഓരോരുത്തർക്കും, ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നതായും MLA അറിയിച്ചു.


*Reporter: Surendran KK | The News Malayalam Blog*

contact - 9447509156/9496800915

Email - surendrankodi@gmail.com 


*Tags:* #PoonjarMLA #SebastianMJ #Poonjar #OnamWishes2025 #KeralaFlood #Onam #Nabidinam #TheNewsMalayalamBlog


news malayalam