### *ദി ന്യൂസ് മലയാളം
#### *ബ്ലോഗ് വാർത്തകൾ*
പത്തനംതിട്ട
*പമ്പ:* ശബരിമല മണ്ഡലകാല മുന്നൊരുക്കവുമായി പമ്പയിൽ ബഹുമാനപ്പെട്ട പൊതുമരാമത്ത് മന്ത്രി *ശ്രീ പി.കെ. ബഷീർ* വിളിച്ചു ചേർത്ത അവലോകന യോഗം നടന്നു.
യോഗത്തിൽ *കാഞ്ഞിരപ്പള്ളി എം.എൽ.എ പ്രൊഫ: റോണി കെ. ബേബി, റാന്നി എം.എൽ.എ പഴകുളം മധു* എന്നിവർ പങ്കെടുത്തു.
ശബരിമല മണ്ഡലകാലത്ത് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ ഉണ്ടാകുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് ബഹുമാനപ്പെട്ട മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി അറിയിച്ചു.
*പ്രധാന ആവശ്യങ്ങൾ:*
1. *പുതിയ സംസ്ഥാനപാത:* ഗതാഗത കുരുക്കിന് പരിഹാരമായി കാഞ്ഞിരപ്പാറ - കാനം - ചാമമ്പതാൽ - തെക്കേത്തുകവല - മണ്ണംപ്ലാവ് - വിഴിക്കത്തോട് വഴി എരുമേലിയിൽ എത്തുന്ന പുതിയ സംസ്ഥാനപാത പ്രഖ്യാപിക്കണം എന്ന് യോഗത്തിൽ അഭ്യർത്ഥിച്ചു.
2. *രണ്ട് മിനി ബൈപ്പാസുകൾ:*
- കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി പടിക്കൽ നിന്നും ഐ.സി.ഐ.സി.ഐ ബാങ്ക് പടിക്കിലേക്ക് കാഞ്ഞിരപ്പള്ളി -- തമ്പലക്കാട് റോഡിൽ
- കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി പടിക്കൽ നിന്നും ചിറക്കടവ് അമ്പലം പടിയിൽ പുനലൂർ -- മൂവാറ്റുപുഴ സംസ്ഥാനപാതയിൽ എത്തുന്ന രണ്ട് മിനി ബൈപ്പാസുകൾ
*മന്ത്രിയുടെ ഉറപ്പ്:* 12 മീറ്റർ വീതിയിൽ ആവശ്യമായ സ്ഥലം സൗജന്യമായി നൽകിയാൽ മിനി ബൈപ്പാസിനുള്ള തുക ശബരിമല പാക്കേജിൽ ഉൾപ്പെടുത്താമെന്ന് ബഹുമാനപ്പെട്ട മന്ത്രി ഉറപ്പ് നൽക്.
നാടിൻ്റെ വികസന ആവശ്യത്തിനായി സൗജന്യമായി സ്ഥലം ലഭ്യമാവുകയാണെങ്കിൽ രണ്ട് മിനി ബൈപ്പാസുകളും യാഥാർത്ഥ്യമാകും. ജനപ്രതിനിധികൾ പ്രിയപ്പെട്ടവരുടെ സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.
*ദി ന്യൂസ് മലയാളം*
#TheNewsMalayalam #SabariMala #Pampa #Kanjirappally #Pro : Rony K Baby #PKBasheer #Traffic #KeralaRoads #Erumei #Ranni #PazhakulamMadhu #Development #MiniByPass
