കോട്ടയം
*കാഞ്ഞിരപ്പള്ളി:* താലൂക്ക് ആസ്ഥാനമായ കാഞ്ഞിരപ്പള്ളിയിൽ സ്വതന്ത്ര ഇൻഡേൻ പാചക വാതക ഏജൻസി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി വികസന സമിതി ചെയർമാൻ ഇക്ബാൽ ഇല്ലത്തുപറമ്പിൽ ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബിന് നിവേദനം നൽകി.
നിലവിൽ കാഞ്ഞിരപ്പള്ളി നിവാസികൾക്ക് പാചകവാതകം ലഭിക്കുന്നത് പൊൻകുന്നം മേരിമാത ഇൻഡേൻ ഏജൻസിയിൽ നിന്നാണ്. എന്നാൽ കാഞ്ഞിരപ്പള്ളിയുടെ ഉൾപ്രദേശങ്ങളിൽ പലപ്പോഴും വാഹനങ്ങൾ കടന്നുചെല്ലാറില്ല. ഇത് നൂറുകണക്കിന് ഉപഭോക്താക്കൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
താലൂക്ക് ആസ്ഥാനവും, നിയോജക മണ്ഡലം ആസ്ഥാനവും, വ്യാപാര കേന്ദ്രവുമായ കാഞ്ഞിരപ്പള്ളിയിൽ ഒരു ഇൻഡേൻ ഏജൻസി അനുവദിച്ചാൽ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി ഇക്ബാൽ ഇല്ലത്തുപറമ്പിൽ അറിയിച്ചു.
#Kanjirappally #KanjirappallyNews #IndaneGas #LPG #AnoopJacob #IqbalIllathuparambil #Ponkunnam #KottayamNews #KeralaNews
