*the news malayalam updates-* *എംഎൽഎമാർക്ക് കെഎസ്എസ്പിഎയുടെ സ്നേഹാദരം*

Hot Widget

Type Here to Get Search Results !

*the news malayalam updates-* *എംഎൽഎമാർക്ക് കെഎസ്എസ്പിഎയുടെ സ്നേഹാദരം*



കാഞ്ഞിരപ്പള്ളി എംഎൽഎ പ്രൊഫ. റോണി കെ ബേബിക്കും പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യനും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ചിറക്കടവ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹൃദ്യമായ സ്വീകരണം.


യൂണിറ്റ് പ്രസിഡന്റ് സി.എം. മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എ. ഷെമീർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ജെ. ആന്റണി മുഖ്യപ്രഭാഷണം നടത്തി. മുഖ്യരക്ഷാധികാരി പി.എൻ. ഭാമോദരൻ പിള്ള എംഎൽഎമാർക്ക് ഉപഹാരം സമർപ്പിച്ചു.


വി.ആർ. മോഹനൻ പിള്ള, ജോസഫ് മാത്യു, ജില്ലാ പഞ്ചായത്തംഗം അഡ്വ. അഭിലാഷ് ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം പ്രകാശ് പുളിക്കൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല, വൈസ് പ്രസിഡന്റ് അഡ്വ. സുനിൽ തേനമ്മാക്കൽ, സംസ്ഥാന കമ്മിറ്റി അംഗം എ.ജെ. ജോർജ്, അബ്ദുൽ ഫത്താക്ക്, ചിറക്കടവ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സേവ്യർ മൂലകുന്ന്, ജി. പ്രവീൺകുമാർ, പി.പി. സഫറുള്ള ഖാൻ, പി.സി. റോസമ്മ, ആലീസ്കുട്ടി ജോസഫ്, എം.എസ്. സജികുമാർ തുടങ്ങി ജനപ്രതിനിധികളും സാമൂഹിക-രാഷ്ട്രീയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.


പെൻഷൻകാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ക്ഷേമ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനും എംഎൽഎമാർ ഉറപ്പ് നൽകി.


#KSSPA #Kanjirappally #Chirakkadavu #ProfRonyKBaby #AdvMJSebastian #MLAFelicitation #PensionersAssociation #KeralaMLAs #PensionersWelfare #KottayamNews #BlockPanchayat #AdvPAShameer #CMMuhammedFaisi #PNBhamodharanPillai #PJAntony #PoonjarMLA #KanjirappallyMLA #LocalNews #PublicFunction #SeniorCitizens #CongressChirakkadavu #SocialCommitment