Kottayam
*പൊൻകുന്നം:* കേരള ഗവ. ചീഫ് വിപ്പായി നിയമിതനായ അപു ജോൺ ജോസഫിന് കേരള കോൺഗ്രസ് ചിറക്കടവ്, കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ പൊൻകുന്നത്ത് ഊഷ്മള സ്വീകരണം നൽകി.
സ്വീകരണ സമ്മേളനത്തിൽ സംസാരിക്കവെയാണ് യുവജനങ്ങൾ ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനുമായി വിദേശങ്ങളിലേക്കും അന്യനാടുകളിലേക്കും ചേക്കേറുന്ന സാഹചര്യം മാറണമെന്ന് ചീഫ് വിപ്പ് ആവശ്യപ്പെട്ടത്. ഇതിനായി വിജ്ഞാന സമ്പദ്‌വ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള തൊഴിലവസരങ്ങൾ സംസ്ഥാനത്ത് കൂടുതൽ സൃഷ്ടിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
ചിറക്കടവ് മണ്ഡലം പ്രസിഡന്റ് സാവിയോ പാമ്പൂരി അധ്യക്ഷത വഹിച്ച സമ്മേളനം ജില്ലാ പഞ്ചായത്തംഗം അഡ്വ. തോമസ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സി.വി. തോമസുകുട്ടി മുഖ്യപ്രഭാഷണം നടത്തി.
ജോയി മുണ്ടാമ്പള്ളി, ജോൺസി തോമസ്, ജോർജുകുട്ടി പൂതക്കുഴി, ജോസ് പാനാപ്പള്ളി, ടോമി പാലമുറി, ഷീബ തോമസ്, അഭിലാഷ് ചുഴികുന്നേൽ തുടങ്ങിയ നേതാക്കൾ ആശംസകൾ നേർന്നു. നിരവധി പ്രവർത്തകർ പങ്കെടുത്തു.
#KeralaNews #Reception #PoliticalNews #ThomasKunnappally #SavioPampuri #CVThomasKutty #കേരളവാർത്ത
