*the news malayalam updates-*### *കർഷകനും വേണം മുഖ്യധാരയിൽ ഒരിടം: ഫാ. തോമസ് മറ്റമുണ്ടയിൽ*

Hot Widget

Type Here to Get Search Results !

*the news malayalam updates-*### *കർഷകനും വേണം മുഖ്യധാരയിൽ ഒരിടം: ഫാ. തോമസ് മറ്റമുണ്ടയിൽ*

 



*കാഞ്ഞിരപ്പള്ളി*: പല കാലങ്ങളിലും പലവിധ കാരണങ്ങളാൽ സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ട കർഷകരെ സമൂഹത്തിൻ്റെ മുഖ്യധാരയിൽ പുനഃപ്രതിഷ്ഠിക്കാൻ സർക്കാരിനും പൊതുസമൂഹത്തിനും കടമയുണ്ടെന്ന് ഇൻഫാം ദേശീയ അവിടെ ഫാ. തോമസ് മറ്റമുണ്ടയിൽ പറഞ്ഞു.


ഫിനാമിൻ്റെ ഒരു മാസം നീണ്ടുനിന്ന പരിസ്ഥിതി ദിനാഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


"ദൈവത്തിൻ്റെ മനസാണ് പ്രപഞ്ചം. ആ പ്രപഞ്ചത്തിൽ എല്ലാ ജീവജാലങ്ങൾക്കും ഇടമുണ്ട്. അതുപോലെ പ്രപഞ്ചത്തിൻ്റെ പ്രതീകമായ പൊതുസമൂഹത്തിൽ എല്ലാവർക്കും ഇടമുണ്ടാകണം. കർഷകജനത പൊതുസമൂഹത്തിൽ നിന്ന് എല്ലാവരും ഒതുങ്ങിപ്പോയവരാണ്. അവരെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇൻഫാമിൻ്റെ നേതൃത്വത്തിൽ നടക്കുന്നത്. ഈ ശ്രമത്തിനൊപ്പം കൈകോർക്കാൻ ഭരണാധികാരികൾക്കും രാഷ്ട്രീയ നേതൃത്വങ്ങൾക്കും പൊതുസമൂഹത്തിനും കടമയുണ്ട്" - ഫാ. മറ്റമുണ്ടയിൽ ചേർത്തു.


പാറത്തോട് പൊടിമറ്റം സെൻ്റ് മേരീസ് ഒഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഇടുക്കി രൂപതാധ്യക്ഷനും കർഷകജില്ല രക്ഷാധികാരിയുമായ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.


ഫാ. ജോസഫ് ചെറുകരക്കുന്നേൽ, ഫാ. ജോർജ് പൊട്ടയ്ക്കൽ, ഫാ. ജോസ് മോനിപ്പള്ളിൽ, തോമസ് തുപ്പലഞ്ഞിയിൽ, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, പ്രഫ. സാലിക്കുട്ടി തോമസ്, ഫാ. ജോസഫ് കാവനാടിയിൽ, ജോസ് ഇടപ്പാട്ട്, മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, മാത്യു മാമ്പറമ്പിൽ, ജയമ്മ ജേക്കബ് വളയത്തിൽ, സിസ്റ്റർ ആനി ജോൺ എസ്എച്ച്, ഫാ. തോമസ് മറ്റമുണ്ടയിൽ തുടങ്ങിയവർ പങ്കെടുത്തു.


*ഫോട്ടോ ക്യാപ്ഷൻ:*

`ഇൻഫാം പരിസ്ഥിതി ദിനാചരണ സമാപന പാറത്തോട് പൊടിമറ്റം സെൻ്റ് മേരീസ് ഒഡിറ്റോറിയത്തിൽ ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് മറ്റമുണ്ടയിൽ, മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, ഫാ. ജോസഫ് ചെറുകരക്കുന്നേൽ തുടങ്ങിയവർ സമീപം.

 

#INFAM #Farmers Rights #Kanjirappally #ThomasMattamundayil #MarJohnNellikunnel #EnvironmentDay #KeralaFarmers #Agriculture #CatholicChurch #Idukki #Kottayam #Mukhyadhara