തിരുവനന്തപുരം
വിനോദയാത്രയ്ക്കായി വാഗമണ്ണിലെത്തിയ ഈരാറ്റുപേട്ട നടയ്ക്കൽ വെളിയത്ത് വീട്ടിൽ മുഹമ്മദ് ഷെരീഫിനും കുടുംബത്തിനും നേരെയുണ്ടായ ആക്രമണം അത്യന്തം അപലപനീയവും മനുഷ്യത്വരഹിതവുമാണ്. ഭിന്നശേഷിക്കാരിയായ യുവതി സ്ത്രീകളും കുട്ടികളും ആക്രമണത്തിന് ഇരയായ സംഭവം ഏറെ വേദനാജനകമാണ്.
സംഭവം അറിഞ്ഞ ഉടൻ തന്നെ കൃത്യമായ നടപടി ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഈ കേസിൽ കുറ്റക്കാർക്കെതിരെ നിയമാനുസൃതമായ കർശന നടപടി സ്വീകരിക്കണം. ആക്രമണത്തിനിരയായ കുടുംബത്തിന് നീതിയും സുരക്ഷയും ഉറപ്പാക്കാൻ സർക്കാർ സംവിധാനങ്ങളുടെ ഭാഗത്തുനിന്ന് എല്ലാ ഇടപെടലുകളും ഉണ്ടാകും.
*ആഭ്യന്തര മന്ത്രിയുമായി ചർച്ച*
ഇതിൻ്റെ ഭാഗമായി ഇന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി നേരിൽ കൂടിക്കാഴ്ച നടത്തി വിഷയത്തിൻ്റെ ഗൗരവം ചർച്ച ചെയ്തു. ആഭ്യന്തര വകുപ്പിൻ്റെ ഭാഗത്തുനിന്ന് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പുനൽകിയതോടൊപ്പം, കുറ്റക്കാർക്കെതിരെ അടിയന്തരവും ശക്തവുമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഒരു കാരണവശാലും ഇത്തരം ആക്രമണങ്ങൾ സമൂഹത്തിൽ ആവർത്തിക്കാൻ അനുവദിക്കില്ല.
ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജോമോൻ ഐക്കര, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി.ജിരാജ്, ഡി.സി.സി അംഗം പി.എച്ച് നൗഷാദ്, കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് അംഗം അഡ്വ. സുനിൽ തേനംമാക്കൽ എന്നിവർ എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.
#VagamonAttack #വാഗമൺ #ഈരാറ്റുപേട്ട #നീതികിട്ടണം #JusticeForFamily #മനുഷ്യത്വരഹിതം #ഭിന്നശേഷി #SayNoToViolence #രമേശ്ചേന്നിത്തല #ആഭ്യന്തരവകുപ്പ് #Kottayam #കാഞ്ഞിരപ്പള്ളി #UDF #KeralaPolice #അതിക്രമം #അതിക്രമം #അഡ്വ ജോമോൻ ആയിക്കര #AdvPJeeRaj #SunilThenammakkal #PHNoushad
