പൊൻകുന്നം -
ഉമ്മൻചാണ്ടി വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി സ്മൃതിസംഗമവും വിദ്യാഭ്യാസ അവാർഡ് ദാനവും തെക്കേത്തുകവലയിൽ സംഘടിപ്പിച്ചു. പ്രൊഫ. റോണി കെ. ബേബി എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.സി. ബിനുകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. എം.ജി സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് ബി.എഡിൻ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അനന്തലക്ഷ്മി അനിലിന് പ്രത്യേക പുരസ്‌കാരം നൽകി.
അഡ്വ. പി. സതീഷ് ചന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തി. വിഷ്ണുപ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗമായ അഡ്വ. അഭിലാഷ് ചന്ദ്രൻ, അഡ്വ. പി. ജീരാജ് എന്നിവരും , സേതു മാന്താടൻ, സേവ്യർ മൂലകുന്ന്, സനോജ് പനയ്ക്കൽ, സി.ജി. രാജൻ, ത്രേസ്യാമ്മ നല്ലേപ്പറമ്പിൽ, സാവിയോ പാമ്പൂരി, നിസാമുദീൻ, കെ. ജയകുമാർ, സുരേഷ് ടി. നായർ, രഞ്ജിത് ചിറക്കടവ്, കെ.ആർ. സോമശേഖരൻ നായർ, കെ.സി. സജിമോൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ജനനായകൻ ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ നിലനിർത്തി ജീവകാരുണ്യ-വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ പറഞ്ഞു.
*#ഓമ്മംചാണ്ടി #സ്മൃതിസംഗമം #വിദ്യാഭ്യാസ അവാർഡ് #തെക്കേത്തുകവല #റോണി കെ ബേബി MLA #KottayamNews*#the news malayalam
*ഫോട്ടോ അടിക്കുറിപ്പ്
> *ഓർമ്മകൾക്ക് മരണമില്ല:* ജനനായകൻ ഉമ്മൻ ചാണ്ടിയുടെ സ്മരണയിൽ തെക്കേത്തുകവലയിൽ ഒത്തുചേർന്നപ്പോൾ. വിജയികൾക്ക് എം.എൽ.എ പുരസ്കാരം സമ്മാനിക്കുന്നു.
