കോട്ടയം
*തിടനാട്:* പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നിന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച അഡ്വ. എം.ജെ സെബാസ്റ്റ്യന്റെ വിജയത്തിനായി പ്രവർത്തിച്ച തിടനാട് മണ്ഡലത്തിലെ പ്രവർത്തകരെ നേരിൽ കണ്ട് നന്ദി രേഖപ്പെടുത്തുന്നതിനായി യു.ഡി.എഫ് പ്രവർത്തക സമ്മേളനം സംഘടിപ്പിച്ചു.
തിടനാട് ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ *റോയി തുരുത്തിയിൽ* അധ്യക്ഷത വഹിച്ചു. *ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജോമോൻ ഐക്കര* സമ്മേളനം ഉദ്ഘാടനം ചെയ്തു.
*മജു പുളിയ്ക്കൻ, റാസി ചെറിയവല്ലം, പി.എച്ച് നൗഷാദ്, ആർ. പ്രേംജി, വർക്കിച്ചൻ വയംപോത്തനാൽ, സാബു പ്ലാത്തോട്ടം, മിനി ബിനോ, വർക്കിച്ചൻ പൊട്ടംകുളം, സുരേഷ് കാലായിൽ, രമേഷ് കുമ്മണ്ണൂർ, സ്ഥാനാർത്ഥി അഡ്വ. എം.ജെ സെബാസ്റ്റ്യൻ* എന്നിവർ പ്രസംഗിച്ചു.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത എല്ലാ പ്രവർത്തകർക്കും സ്ഥാനാർത്ഥി നന്ദി അറിയിച്ചു. യു.ഡി.എഫിന്റെ വികസന കാഴ്ചപ്പാടുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് മുന്നോട്ടും ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി.
