*the news malayalam updates-* *വോട്ടെണ്ണൽ 4 - 05 - 2026 രാവിലെ 8ന്; 43 കേന്ദ്രങ്ങളിൽ കനത്ത സുരക്ഷ*

Hot Widget

Type Here to Get Search Results !

*the news malayalam updates-* *വോട്ടെണ്ണൽ 4 - 05 - 2026 രാവിലെ 8ന്; 43 കേന്ദ്രങ്ങളിൽ കനത്ത സുരക്ഷ*






*തിരുവനന്തപുരം:* കാത്തിരിപ്പിന്റെ നാളുകൾക്ക് വിരാമമിട്ട് സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ നാളെ രാവിലെ 8 മണിക്ക് ആരംഭിക്കും. 43 വോട്ടെണ്ണൽ കേന്ദ്രങ്ങളിലായി 15,465 ഉദ്യോഗസ്ഥരാണ് വോട്ടെണ്ണലിനായി നിയോഗിക്കപ്പെട്ടിരിക്കുന്നത്.

*പ്രധാന നടപടിക്രമങ്ങൾ:*

*1. സ്ട്രോങ് റൂം തുറക്കൽ:* രാവിലെ 6ന് ഉദ്യോഗസ്ഥരെത്തും. 7 മണിക്ക് സ്ഥാനാർത്ഥികളുടെ പ്രതിനിധികൾ, നിരീക്ഷകർ എന്നിവരുടെ സാന്നിധ്യത്തിൽ വീഡിയോ റെക്കോഡിങ്ങോടെ സ്ട്രോങ് റൂം തുറക്കും.

*2. പോസ്റ്റൽ ബാലറ്റ് ആദ്യം:* രാവിലെ 8ന് പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങും. 500 പോസ്റ്റൽ ബാലറ്റുകൾക്ക് ഒരു ടേബിൾ എന്ന കണക്കിൽ ക്രമീകരണം. പോസ്റ്റൽ വോട്ടില്ലാത്തിടത്ത് 8ന് തന്നെ EVM എണ്ണും.

*3. EVM എണ്ണൽ:* പോസ്റ്റൽ ബാലറ്റ് എണ്ണിത്തീരുന്ന മുറയ്ക്ക് 08:30 ഓടെ EVM എണ്ണിത്തുടങ്ങും. ഒരു ഹാളിൽ പരമാവധി 14 മേശകൾ. ഓരോ മേശയിലും ഒരു EVM. ഒരു റൗണ്ടിൽ 14 ബൂത്തുകളിലെ വോട്ടുകൾ എണ്ണും.

*4. കൃത്യത ഉറപ്പാക്കൽ:* EVM-ന്റെ കൺട്രോൾ യൂണിറ്റും ഫോം 17C-യും ഒത്തുനോക്കും. ഓരോ റൗണ്ടിലും നിരീക്ഷകർ ക്രമരഹിതമായി 2 കൺട്രോൾ യൂണിറ്റുകൾ പുനഃപരിശോധിക്കും.

*5. VVPAT പരിശോധന:* EVM വോട്ടും പോൾ ചെയ്ത വോട്ടും തമ്മിൽ വ്യത്യാസം വന്നാൽ VVPAT സ്ലിപ്പുകൾ എണ്ണും. EVM എണ്ണൽ പൂർത്തിയായാൽ ഏതെങ്കിലും 5 ബൂത്തുകളിലെ VVPAT നിർബന്ധമായും പരിശോധിക്കും.

*6. ഫലപ്രഖ്യാപനം:* ഓരോ റൗണ്ടും എണ്ണി പൂർത്തിയാകുമ്പോൾ വിവരങ്ങൾ എൻകോർ സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തും. നിരീക്ഷകൻ സാക്ഷ്യപ്പെടുത്തിയ ശേഷം വരണാധികാരി ഫലം പ്രഖ്യാപിക്കും. കൗണ്ടിങ് ഹാളിൽ വലിയ ബോർഡിൽ പ്രദർശിപ്പിക്കും.

*7. കർശന സുരക്ഷ:* മൊബൈൽ ഫോണിന് കർശന വിലക്ക്. തിരഞ്ഞെടുപ്പ് നിരീക്ഷകന് മാത്രം അനുവാദം. ത്രിതല സുരക്ഷാ സംവിധാനം. QR കോഡുള്ള ID കാർഡ് സ്കാൻ ചെയ്ത് മാത്രം ഹാളിലേക്ക് പ്രവേശനം.

ഒരു റൗണ്ട് പൂർത്തിയായ ശേഷമേ അടുത്ത റൗണ്ടിലെ യന്ത്രങ്ങൾ സ്ട്രോങ് റൂമിൽ നിന്ന് കൊണ്ടുവരൂ. രാവിലെ 8 മുതൽ വോട്ടെണ്ണൽ കഴിയും വരെ ഇടവേളയില്ലാതെ തുടരും.

*✍️the news malayalam*