Kottayam
*കോട്ടയം:* സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ *"പടയോട്ടം"* എന്ന പേരിൽ സംഘടിപ്പിക്കുന്ന ജില്ലാ സ്പോർട്സ് മീറ്റിന് തുടക്കമായി.
ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി, എസ്.ഐ.ഒ, ജി.ഐ.ഒ, വനിത സംയുക്ത ജില്ലാ കമ്മിറ്റി യോഗത്തിൽ ഔദ്യോഗിക പ്രഖ്യാപനവും ലോഗോ പ്രകാശനവും നടന്നു. *ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീർ എം.കെ മുഹമ്മദലി* ഉദ്ഘാടനം നിർവഹിച്ചു.
*സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സാബിക് വെട്ടം, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി അഡ്വ. അബ്ദുല്ല*, ജില്ലാ പ്രസിഡന്റുമാരായ *പി.എ മുഹമ്മദ് ഇബ്രാഹിം, അർഷദ് പി. അഷ്റഫ്, അഷ്ഫാഖ് ആലപ്ര, സക്കീന അഷ്റഫ്, സുനൈന ഹഖ്* എന്നിവർ പങ്കെടുത്തു.
*മത്സര ക്രമം:*
- *മെയ് 1, 2, 3:* ഈരാറ്റുപേട്ട, കോട്ടയം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, ചങ്ങനാശ്ശേരി ഏരിയകളിൽ ഏരിയ തല മത്സരങ്ങൾ. *ആരോഗ്യകാര്യ ചെയർപേഴ്സൺ റൈന നൗഫൽ* ഉദ്ഘാടനം ചെയ്യും.
- *മെയ് 4, 5:* ജില്ലാതല മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ.
- *മെയ് 10:* ജില്ലാ മത്സരങ്ങൾ. *സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്, ജനറൽ സെക്രട്ടറി ടി ഇസ്മായിൽ* ചേർന്ന് ഉദ്ഘാടനം ചെയ്യും.
സ്പോർട്സ് മീറ്റിന്റെ ഔദ്യോഗിക *തീം സോങ്ങ്* പുറത്തിറക്കും. വിജയികൾക്ക് *ചാമ്പ്യൻഷിപ്പ് ട്രോഫി* വിതരണം ചെയ്യും.
*നേതൃത്വം:* ജില്ലാ ജനറൽ സെക്രട്ടറി *അഫ്സൽ സുലൈമാൻ*, സ്പോർട്സ് കൺവീനർ *ഹാമിസ് മുണ്ടക്കയം*, സെക്രട്ടറിമാരായ *യാസിർ പുള്ളോലിൽ, റാസി കെ റഷീദ്, അൻവർ ഹാറൂൻ, റമീസ് പി.എസ്, സിയാദുൽ ഹഖ്, അഫ്കർ കാഞ്ഞിരപ്പള്ളി* എന്നിവർ നേതൃത്വം നൽകും.
*✍️the news malayalam*
