*എരുമേലി:* എരുമേലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
മണ്ഡലം പ്രസിഡൻ്റ് *റെജി അമ്പാറ* അധ്യക്ഷത വഹിച്ച യോഗം *കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി.എ. സലിം* ഉദ്ഘാടനം ചെയ്തു.
രാജീവ് ഗാന്ധി രാജ്യത്തിന് നൽകിയ സംഭാവനകളും ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം പങ്കുവെച്ചു. യോഗം അനുസ്മരിച്ചു.
*ടി.വി. ജോസഫ്, സലിം കണ്ണങ്കര, എൻ.എം. ബഷീർ, അനസ് ഷുക്കൂർ, ജെയിസ്, സുനിൽ ചെറിയാൻ, പി.എം. ബഷീർ, ഷെമീന ലത്തീഫ്, പ്രസന്ന അജി, ജിമ്മി തുങ്കുഴി, ശിവദാസൻ, ഏണസ്റ്റ്, അഭിലാഷ്, ബിനു, രാജൻ അറക്കുളം, നാസർ എം.എസ്, ഷാജി* എന്നിവർ പ്രസംഗിച്ചു.
പാർട്ടി പ്രവർത്തകരും നേതാക്കളും ചേർന്ന് രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.
പടം - എരുമേലി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ: പി. എ. സലിം പുഷ്പാർച്ചന നടത്തുന്നു.മണ്ഡലം പ്രസിഡൻറ് റെജി അമ്പാറ സമീപം....
