*കാഞ്ഞിരപ്പള്ളി:* കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് വൈസ് പ്രസിഡന്റ് *ഒ.എം. ഷാജി* (60) അന്തരിച്ചു. കോവിൽക്കടവ് ലെയ്നിൽ *ഓരായത്തിൽ* വസതിയിൽ വെച്ചായിരുന്നു അന്ത്യം.
ദീർഘകാലം കോൺഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിച്ച നേതാവായിരുന്നു ഒ.എം. ഷാജി. കാഞ്ഞിരപ്പള്ളിയിലെ കോൺഗ്രസ് പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്ന സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. പാർട്ടിയിലെ വിവിധ തലങ്ങളിൽ പ്രവർത്തിച്ച് സംഘടനാ രംഗത്ത് ശ്രദ്ധേയനായി.
മൃതദേഹം ഖബറടക്കം ചെയ്തു. ആൻ്റോ ആൻ്റണി എം.പി. ഉൾപ്പടെയുള്ള നിരവധി കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ജനപ്രതിനിധികളും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി.
*ഭാര്യ:* കോട്ടാങ്ങൽ കളരിപ്ലാക്കൽ കുടുംബാംഗം *സോഫിയ*.
*മക്കൾ:* ആരിഫ് (സെൻട്രൽ സർവ്വീസ് സഹകരണ ബാങ്ക്), അഹാന, അമീന.
*മരുമക്കൾ:* സുഹൈൽ (പട്ടിമറ്റം), റമീസ് (പാറത്തോട്).
ഒ.എം. ഷാജിയുടെ നിര്യാണത്തിൽ കെപിസിസി, ഡിസിസി, ബ്ലോക്ക്-മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ അനുശോചനം രേഖപ്പെടുത്തി.
*✍️The News Malayalam*
#OMShaji #Kanjirapally #Congress #PassedAway #KanjirapallyBlockCongress #RIP #CongressLeader #KeralaCongress #TheNewsMalayalam #Condolences
