_ അടിക്കുറിപ്പ്:_ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൻ്റെയും സഹൃദയ വായനശാലയുടെയും സംയുക്താഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കായി നടത്തുന്ന വായനക്കളരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. പി.എ. ഷെമീർ ഉദ്ഘാടനം ചെയ്തു.
*കാഞ്ഞിരപ്പള്ളി:* വായനയിലൂടെ പുതുതലമുറയുടെ ഭാവി വാർത്തയെടുക്കാൻ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തും സഹൃദയ വായനശാലയും കൈകോർത്തു. മേഖലയിലെ യു.പി, ഹൈസ്കൂൾ, പ്ലസ് ടു വിദ്യാർത്ഥികൾക്കായി നാല് ദിവസം നീണ്ടുനിൽക്കുന്ന വായനക്കാർക്ക് തുടക്കമായി.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുനി പത്യാല അധ്യക്ഷത വഹിച്ച ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. പി.എ. ഷെമീർ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ വിജ്ഞാനപരവും വ്യക്തിത്വ വികസനപരവുമായ കഴിവുകൾ വളർത്തിയെടുക്കുകയാണ് വായനക്കളരിയുടെ പ്രധാന ലക്ഷ്യം.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുനിൽ തേനംമാക്കൽ, അംഗങ്ങളായ മനോജ് ജോസഫ്, കൊച്ചുറാണി തോമസ്, രഞ്ജുമോൾ സന്തോഷ്, സബിത തോമസ്, ജോയി മുണ്ടമ്പള്ളി, ചാക്കോച്ചൻ ചുമപ്പുങ്കൽ, സയന ഷാമോൻ, സജിൻ വട്ടപ്പള്ളി, കെ.എ. സുറുമി, ജാസ്മിൻ ബിനോയി, മഞ്ജു മാത്യു, കെ.സി. അജി, ബിജോമോൾ, ലൈബ്രേറിയൻ മോഹൻ സബീന, താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് ടി.വി. ഹർഷകുമാർ, എം. സോമനാഥൻ, ലിൻസി ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
*പ്രധാന സെഷനുകൾ:*
'എഴുത്തും ജീവിതവും' എന്ന വിഷയത്തിൽ എസ്.ബി കോളേജ് മലയാള വിഭാഗം മേധാവി ഡോ. ബിൻസ് എം. മാത്യു ക്ലാസ് നടത്തി. മലയാള സാഹിത്യത്തിലെ ക്ലാസിക്കുകളായ ഒ.എൻ.വി കുറുപ്പിൻ്റെ 'ഭൂമിക്ക് ഒരു ചരമഗീതം', മുട്ടത്ത് വർക്കിയുടെ 'ഒരു കുടയും കുഞ്ഞുപെങ്ങളും' എന്നീ പുസ്തകങ്ങൾ ദേശീയ അധ്യാപക അവാർഡ് ജേതാവ് അംഗം തോമസ് കുട്ടികളെ പരിചയപ്പെടുത്തി.
വായനക്കളരി 16-ന് വൈകീട്ട് അഞ്ചിന് സമാപിക്കും.
#Kanjirappally #കാഞ്ഞിരപ്പള്ളി #VayanaKalari #വായനക്കളരി #SahridhayaVayanasala #KanjirappallyGramaPanchayath #Library #MalayalamLiterature #Students #ReadingHabit #ONVKurup #MuttathuVarkey #PAShameer #Kercameer #വ്യക്തിത്വ വികസനം #SBCcollege #BookReview
