*ഡൽഹി:* കേരളത്തിലെ കോൺഗ്രസ് നേതൃനിരയിലെ അനിശ്ചിതത്വത്തിന് വിരാമമിട്ട് വി.ഡി. സതീശനെ മുഖ്യമന്ത്രിയായി എ.ഐ.സി.സി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡൽഹിയിൽ നടന്ന പത്രസമ്മേളനത്തിലാണ് പ്രഖ്യാപനം.
രാഹുൽ ഗാന്ധിയുമായി കെ.സി. വേണുഗോപാൽ നടത്തിയ ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം പുറത്തുവന്നത്. എ.ഐ.സി.സി നിരീക്ഷകരായ ദീപാ ദാസ്മുൻഷിയും അജയ് മാക്കനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഹൈക്കമാൻഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് മുതിർന്ന നേതാക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു. ആരെയും വേദനിപ്പിക്കാത്ത തീരുമാനം ഉണ്ടാകുമെന്ന് ജോസഫ് വാഴയ്ക്കൻ പ്രതികരിച്ചിരുന്നു.
നിരീക്ഷകരായ ദീപാ ദാസ്മുൻഷിയും അജയ് മാക്കനും ഇന്ന് വൈകിട്ട് തന്നെ കേരളത്തിലേക്ക് തിരിക്കും. തിരുവനന്തപുരത്ത് ചേരുന്ന നിയമസഭാ കക്ഷിയോഗത്തിൽ വി.ഡി. സതീശനെ ഔദ്യോഗികമായി നേതാവായി തിരഞ്ഞെടുക്കും.
*അടുത്ത നടപടികൾ:*
സത്യപ്രതിജ്ഞാ തീയതിയും മന്ത്രിസഭാ രൂപീകരണവും സംബന്ധിച്ച വിവരങ്ങൾ നിയമസഭാ കക്ഷിയോഗത്തിന് ശേഷം പുറത്തുവിടും.
#VDSatheesan #വി.ഡി.സതീശൻ #KeralaCM #കേരളമുഖ്യമന്ത്രി #Congress #കോൺഗ്രസ് #AICC #RahulGandhi #KCVenugopal #KeralaPolitics #കേരളരാഷ്ട്രീയം #BreakingNews #UDF #Thiruvananthapuram #Delhi.
