*the news malayalam updates-*മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിൽ ചെന്നിത്തലക്ക് അതൃപ്തി; എങ്കിലും സതീശന് പിന്തുണ പ്രഖ്യാപിച്ചു*

Hot Widget

Type Here to Get Search Results !

*the news malayalam updates-*മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിൽ ചെന്നിത്തലക്ക് അതൃപ്തി; എങ്കിലും സതീശന് പിന്തുണ പ്രഖ്യാപിച്ചു*





*ഡൽഹി/തിരുവനന്തപുരം:* മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിലുള്ള കടുത്ത അതൃപ്തി ഹൈക്കമാൻഡിനെ അറിയിച്ചെങ്കിലും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് പിന്തുണ പ്രഖ്യാപിച്ച് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല.


വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചത് അറിയിക്കാൻ നേരിട്ട് വിളിച്ച രാഹുൽ ഗാന്ധിയോടാണ് ചെന്നിത്തല അതൃപ്തി അറിയിച്ചത്. തീരുമാനത്തിൽ പ്രതിഷേധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാതെ തിരുവനന്തപുരത്ത് ചേർന്ന നിയമസഭാ കക്ഷിയോഗത്തിൽ നിന്ന് ചെന്നിത്തല വിട്ടുനിന്നു. ഇതിലൂടെ അമർഷം പരസ്യമാക്കുകയായിരുന്നു.


*പിന്തുണ കത്തിലൂടെ*  

അതേസമയം, വ്യക്തിപരമായ അതൃപ്തിക്കിടയിലും പാർട്ടി തീരുമാനത്തോട് കൂറ് പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല രംഗത്തെത്തി. വി.ഡി. സതീശനെ പിന്തുണയ്ക്കുന്നതായുള്ള കത്ത് കെ.പി.സി.സി അധ്യക്ഷന് അദ്ദേഹം ഔദ്യോഗികമായി കൈമാറി. 


*"ഗുരുവായൂരിൽ പോയതിനാൽ" - ചാമക്കാല*  

എന്നാൽ ചെന്നിത്തലക്ക് അതൃപ്തിയെന്ന വാർത്തകൾ തെറ്റാണെന്ന് ജ്യോതികുമാർ ചാമക്കാല പ്രതികരിച്ചു. "ഗുരുവായൂരിൽ പോയതിനാലാണ് ചെന്നിത്തല നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കാത്തത്. അദ്ദേഹത്തിന് യാതൊരു അതൃപ്തിയുമില്ല" എന്ന് ചാമക്കാല മാധ്യമങ്ങളോട് പറഞ്ഞു.


പാർട്ടിയിലെ ഭിന്നത ഒഴിവാക്കി ഒറ്റക്കെട്ടായി മുന്നോട്ടുപോകാനാണ് ഹൈക്കമാൻഡിന്റെ ശ്രമം. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ സത്യപ്രതിജ്ഞാ തിങ്കളാഴ്ച സെൻട്രൽ സ്‌റ്റേഡിയത്തിൽ. ഇരുപത്തിയൊന്ന് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെ അറിയുന്നു.-


#RameshChennithala #രമേശ്ചെന്നിത്തല #VDSatheesan #വി.ഡി.സതീശൻ #KeralaCM #കേരളമുഖ്യമന്ത്രി #Congress #കോൺഗ്രസ് #KeralaPolitics #കേരളരാഷ്ട്രീയം #RahulGandhi #രാഹുൽഗാന്ധി #CongressHighCommand #KPCC #JyothikumarChamakkala #LegislatureParty #നിയമസഭാകക്ഷിയോഗം #UDF #PoliticalNews