Kottayam
വാഴൂർ - കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥിനിധിൻ രാജ് ജാതി അധിക്ഷേപവും മാനസിക പിഢനവും മൂലം ജീവനൊടുക്കിയ സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാത്തതിൽ പ്രതിഷേധിച്ചു ഡി.എസ്.എസ് കാഞ്ഞിരപ്പള്ളി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
ദളിത് സമുഹത്തിന് എതിരെ നിരന്തരം നടക്കുന്ന അതിക്രമങ്ങൾ തടയുവാൻ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
റ്റി.ബി. മാത്യുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ രാജു താന്നിവേലിൽ, സാബു പി. മാത്യു, എം.ജെ. ഫിലിപ്പ്, ജെയ്നി മറ്റപ്പള്ളി, ഷാജി തഴയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
