Kottayam
ഈരാറ്റുപേട്ട: നാടിന്റെ കായിക രംഗത്ത് പുത്തനുണർവ് സൃഷ്ടിക്കാനും സമഗ്രമായ ഉന്നമനം ലക്ഷ്യമാക്കിയും ഈരാറ്റുപേട്ട സ്പോർട്സ് കമ്മിറ്റി രൂപീകരിച്ചു. നാട്ടുകാരുടെ ദീർഘകാല സ്വപ്നമായ മുൻസിപ്പൽ സ്റ്റേഡിയം യാഥാർത്ഥ്യമാക്കുക എന്നതാണ് കമ്മിറ്റിയുടെ പ്രഥമ പരിഗണന.സ്പോർട്സ് കമ്മിറ്റി രൂപീകരണ യോഗത്തിൽ നഗരസഭ ചെയർമാൻ അഡ്വ. വി.പി നാസർ അധ്യക്ഷത വഹിച്ചു. പാർലമെന്ററി പാർട്ടി ലീഡർ സി പി ബസിത് യോഗത്തിന് സ്വാഗതം ആശംസിച്ചു. കായിക പ്രേമികളുടെയും പൊതുജനങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ പ്രാദേശിക തലത്തിലുള്ള വിവിധ കായിക മേഖലകളെ ശക്തിപ്പെടുത്താൻ യോഗത്തിൽ തീരുമാനമായി
സ്റ്റേഡിയം യാഥാർത്ഥ്യമാകുന്നതോടെ കൂടുതൽ കായിക പ്രതിഭകളെ വാർത്തെടുക്കാൻ ഈരാറ്റുപേട്ടയ്ക്ക് സാധിക്കുമെന്ന് യോഗം വിലയിരുത്തി
ജനകീയ പങ്കാളിത്തത്തോടെ വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകളും മുൻസിപ്പൽ സ്റ്റേഡിയം നിർമ്മാണവുമായി ബന്ധപ്പെട്ട തുടർനടപടികൾ വേഗത്തിലാക്കാനും സ്പോർട്സ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്
നാടിന്റെ വിവിധ കായിക രംഗത്തെ സമഗ്രമായ മുന്നേറ്റങ്ങൾക്ക് ജനകീയ പങ്കാളിത്തത്തോടെ ആക്കം കൂട്ടുക എന്നതാണ് കമ്മിറ്റിയുടെ ലക്ഷ്യം
ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റൈന നൗഫൽ
വിദ്യാഭ്യാസ കലാകായിക ഷാനിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീമ നാസർ
പാർലമെന്ററി പാർട്ടി നേതാക്കന്മാരായ സവാദ് ഇ എ സുബൈർ വെള്ളാപ്പള്ളി
കൗൺസിലറൻമാരായ അബ്സാർ മുരിക്കോലിൽ ഷിയാസ് മുഹമ്മദ്
മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദ് ഹാഷിം
വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡൻറ്
എ എം എ ഖാദർ
ഹാഷിം പുളിക്കീൽ
കോട്ടയം ജില്ലാ വോളിബോൾ അസോസിയേഷൻ സെക്രട്ടറി കേസ് ജബ്ബാർ
ജോയിൻ സെക്രട്ടറിമാരായ ശിഹാബ് കെ കെ നസീർ കൊച്ചേപ്പറമ്പിൽ എന്നിവർ സംസാരിച്ചു
കായികരംഗത്തെ പ്രമുഖർ
വിവിധയിനങ്ങളിലെ കളിക്കാർ മാധ്യമപ്രവർത്തകർ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.
നാട്ടിലെ കായികപ്രേമികൾ വലിയ പ്രതീക്ഷയോടെയാണ് ഈ കാൽവെയ്പ്പിനെ നോക്കിക്കാണുന്നത്.
