*the news malayalam updates-* *പൊള്ളുന്ന ചൂട്; തീരക്കടലില്‍ മത്സ്യലഭ്യതയില്‍ വൻ കുറവ്, വില കൂടുന്നു*

Hot Widget

Type Here to Get Search Results !

*the news malayalam updates-* *പൊള്ളുന്ന ചൂട്; തീരക്കടലില്‍ മത്സ്യലഭ്യതയില്‍ വൻ കുറവ്, വില കൂടുന്നു*




Kerala 

സംസ്ഥാനത്ത് ചൂട് കൂടുന്നതിനാല്‍ തീരക്കടലില്‍ മത്സ്യലഭ്യതയില്‍ വൻ കുറവ്. മല്‍സ്യവിലയും വർദ്ധിച്ചിരിക്കുകയാണ്.സ്വന്തമായി ബോട്ടും വള്ളവും ഉള്ളവർക്ക് പോലും മീൻ കിട്ടാത്ത അവസ്ഥയെന്ന് ബോട്ടുടമകള്‍ പറഞ്ഞു.ഉപരിതലമത്സ്യങ്ങളായ മത്തി, അയല, കിളിമീൻ തുടങ്ങിയവയിലാണ് വലിയ കുറവുണ്ടായത്. നേരത്തെ ഈ സീസണില്‍ വൻതോതില്‍ ലഭിച്ചിരുന്ന നെത്തോലിയിലും കുറവുണ്ട്.

തിരക്കടലില്‍ ചൂടുയരുന്നതും വെള്ളത്തിലെ ഓക്സിജന്റെ അളവ് കുറയുന്നതും കാരണം മീനുകള്‍ തണുപ്പുള്ള ആഴക്കടലിലേക്ക് പോകുന്നതാണ് പ്രതിസന്ധിക്ക് കാരണം. ചൂട് കൂടുമ്ബോള്‍ വെള്ളത്തില്‍ ഓക്സിജന്റെ അളവ് കുറയും. പാചകവാതക ക്ഷാമം മീൻ പിടുത്ത മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ദിവസങ്ങള്‍ തങ്ങിയുള്ള മീൻ പിടുത്തത്തിന് പോകുന്ന ബോട്ടുകളില്‍ 60 ശതമാനവും ഇപ്പോള്‍ കരയ്ക്കാണ്.

🐟🐟🐟🐟🐟🐟🐟🐟🐟🐟🐟🐟🐟🐟🐟🐟🐟🐟🐟




news malayalam