Kottayam
കാഞ്ഞിരപ്പള്ളി: ഏപ്രിൽ 10 ലോക ഹോമിയോപ്പതി ദിനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ഹോമിയോപ്പതി വാരാചരണത്തിൻ്റെ ഭാഗമായി കാഞ്ഞിരപ്പള്ളി 'നല്ല സമറിയൻ' ആശ്രമത്തിൽ വച്ച് , ദി. ഇൻസ്റ്റിറ്റിയൂഷൻ ഓഫ് ഹോമിയോപ്പതസ് കേരള- കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'സമഗ്രം'-സൗജന്യ ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് നടത്തി. ആശ്രമത്തിലെ അന്തേവാസികൾക്കും ജീവനക്കാർക്കുമായി നടത്തിയ ക്യാമ്പ് ഏറെ പ്രയോജനപ്രദമായിരുന്നുവെന്ന് ആശ്രമം മാനേജർ ഫാദർ റോയ് വടക്കേൽ, സിസ്റ്റർ ജോയ്‌സി എന്നിവർ അഭിപ്രായപ്പെട്ടു.
വർധിച്ചു മാനസിക സമ്മർദം, പരിസ്‌തിതി വരുന്ന മലിനീകരണം, ജീവിതശൈലിയിലെ വ്യതിയാനങ്ങൾ, ഭക്ഷണ രീതിയിലെ മാറ്റം എന്നിവ കാരണം അലർജികൾ, ഹോർമോൺ അസന്തുലിതാവസ്ഥ, ഓട്ടോ ഇമ്യൂൺ രോഗങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവ വർധിക്കുന്ന സാഹചര്യത്തിൽ ഹോമിയോപ്പതിയുടെ ലളിതമായ സാധ്യതകൾ കൂടുതലായി ഉപയോഗിക്കപ്പെടും,കേരളമൊട്ടാകെ ഹോമിയോപ്പതി വാരാചരണത്തോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പുകളും സന്നദ്ധ പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്നും ക്യാമ്പിൻ്റെ നേതൃത്വത്തിൽ ഐ.എച്ച്.കെ ജില്ലാ പ്രസിഡൻറ് ഡോ.അലൻ എൻ ഷാജി,സെക്രട്ടറി ഡോ ജ്യോതിഷ് ടി.കെ, ഐ.എച്ച്.കെ. കാഞ്ഞിരപ്പള്ളി യൂണിറ്റ് പ്രസിഡൻറ് ഡോ.മുരളീധരൻ നായർ, സെക്രട്ടറി ഡോ.ബിനോയ് ജോസഫ് എന്നിവർ അറിയിച്ചു. സന്നദ്ധ സംഘടനകൾ ആവശ്യപ്പെടുന്നപക്ഷം ഇത്തരത്തിലുള്ള സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സാമൂഹ്യസേവനം നടത്തുവാൻ സംഘടന സജ്ജമാണെന്നും ഐ.എച്ച്.കെ ഭാരവാഹികൾ അറിയിച്ചു. മേയ് 3 ന് ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയും പാലാ SMYM മായി ചേർന്ന് IHK നടത്തുന്ന സമഗ്രം മെഡിക്കൽ ക്യാമ്പിൽ മാനസിക വൈകാരിക പ്രശ്നങ്ങൾ, കുട്ടികളിലെ പഠന പ്രശ്നങ്ങൾ, ADHD, ഒട്ടിസം തുടങ്ങിയ രോഗാവസ്ഥകൾക്കുള്ള മുൻകൂർ രജിസ്ട്രേഷൻ ആരംഭിച്ചതായി സമഗ്രം കോട്ടയം ജില്ലാ കമ്മിറ്റി അറിയിച്ചു. ഡോ ജെയിംസ് ജോസഫ്. മുൻകൂർ റെജി നമ്പർ :8943233791,6238709015
