പൊൻകുന്നം: പുതിയകാവ് ദേവസ്വത്തിലെ നാട്യമണ്ഡലം കഥകളി വിദ്യാലയത്തിന്റെ നാലാം വാർഷികഭാഗമായി വിദ്യാർഥികൾ വേഷമിട്ട ഉത്തരാസ്വയംവരം കഥകളി നടത്തി. കലാമണ്ഡലം ഭാഗ്യനാഥിന്റെ ശിക്ഷണത്തിൽ അഭ്യസിച്ച ഇടുക്കി സ്വരാജ് സ്വദേശിനി ലക്ഷ്മി മധു പുറപ്പാടിൽ അരങ്ങേറ്റം കുറിച്ചു. നന്ദന എസ്.കൃഷ്ണ, അമൃതവർഷിണി എന്നിവരും പുറപ്പാടിൽ പങ്കെടുത്തു.
നാട്യമണ്ഡലം ഡയറക്ടർ മീനടം ഉണ്ണികൃഷ്ണൻ ആമുഖപ്രഭാഷണം നടത്തി. നാട്യമണ്ഡല വിദ്യാർഥികളായ എച്ച്.ഗൗരിനന്ദ, അമൃതവർഷിണി, നന്ദന എസ്.കൃഷ്ണ, അഭിനവ് അശോക്, അനന്തുരാജ്, പി.എൽ.വിനായകൻ, ജെ.ദേവനാരായണൻ, എച്ച്.കൃഷ്ണനന്ദ എന്നിവരും കലാമണ്ഡലം ഉണ്ണികൃഷ്ണനും വേഷമിട്ടു.
