*the news malayalam updates-* *ലണ്ടനിൽ സേവനം യു.കെ. കുടുംബ യൂണിറ്റിന്റെ വിഷു-വാർഷിക ആഘോഷം നടത്തി*

Hot Widget

Type Here to Get Search Results !

*the news malayalam updates-* *ലണ്ടനിൽ സേവനം യു.കെ. കുടുംബ യൂണിറ്റിന്റെ വിഷു-വാർഷിക ആഘോഷം നടത്തി*





United Kingdom 

*ലണ്ടൻ:* സേവനം യു.കെ. ലണ്ടൻ കുടുംബ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിഷു-വാർഷിക ആഘോഷങ്ങൾ ഏപ്രിൽ 25 ശനിയാഴ്ച നടത്തി. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ആയിരുന്നു പരിപാടികൾ.

ഗുരുപൂജയും ഭജൻസുമായി ആഘോഷങ്ങൾക്ക് തുടക്കമായി. 11 മണിക്ക് നടന്ന വാർഷിക സമ്മേളനം സേവനം യു.കെ. ചെയർമാൻ ബൈജു പാലയ്ക്കൽ ഉദ്ഘാടനം ചെയ്തു . ലണ്ടൻ കുടുംബ യൂണിറ്റ് പ്രസിഡന്റ് സജീവ് ശ്രീധരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ബൈജു നാരായണൻ സ്വാഗതം പറഞ്ഞു. കുടുംബ യൂണിറ്റ് കൺവീനർ ഗണേഷ് ശിവൻ മുഖ്യപ്രഭാഷണം നടത്തി.

പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രതിജ്ഞയും നടന്നു. കലാ ജയൻ, അനികുമാർ രാഘവൻ, സിബി കുമാർ, സദാനന്ദൻ ദിവാകരൻ, ദിലീപ് വാസുദേവൻ, മഹിമ ഗണേഷ്, സന്ധ്യാ സദാനന്ദൻ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. ട്രഷറർ രാജേഷ് സുരേന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.

ഉച്ചയ്ക്ക് 12 മണിക്ക് വിഷു സദ്യയും നടത്തി.  തുടർന്ന് ഗ്രൂപ്പ് ഫോട്ടോ, കലാപരിപാടികൾ, വിശിഷ്ടാതിഥികളെ ആദരിക്കൽ എന്നിവ നടത്തി. വൈകിട്ട് 4ന് ശ്യാം ബാലമുരളിയുടെ വയലിൻ ഫ്യൂഷനോടെ ആഘോഷങ്ങൾ സമാപിച്ചു.

ശ്രീനാരായണ ഗുരുദേവ ദർശനങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സേവനം യു.കെ. യുകെയിലെ മലയാളികൾക്കിടയിൽ ജീവകാരുണ്യ-സാംസ്കാരിക പ്രവർത്തനങ്ങൾ നടത്തിവരുന്നു.

news malayalam