*the news malayalam updates-* *പനമറ്റത്ത് ഫുട്‌ബോൾ താരങ്ങൾ ഉദിക്കുന്നു: ദേശീയവായനശാലയും സ്കൂളും ചേർന്ന് പരിശീലന ക്യാമ്പിന് തുടക്കം*

Hot Widget

Type Here to Get Search Results !

*the news malayalam updates-* *പനമറ്റത്ത് ഫുട്‌ബോൾ താരങ്ങൾ ഉദിക്കുന്നു: ദേശീയവായനശാലയും സ്കൂളും ചേർന്ന് പരിശീലന ക്യാമ്പിന് തുടക്കം*

കോട്ടയം

എലിക്കുളം -  വിദ്യാർത്ഥികളുടെ കായികക്ഷമത വർധിപ്പിക്കാനും ഫുട്‌ബോൾ പ്രതിഭകളെ വാർത്തെടുക്കാനും ലക്ഷ്യമിട്ട് *ദേശീയവായനശാലയും പനമറ്റം ഗവ. എച്ച്.എസ്.എസും* സംയുക്തമായി ഫുട്‌ബോൾ പരിശീലന ക്യാമ്പ് ആരംഭിച്ചു.

പരിശീലന ക്യാമ്പിന്റെ ഉദ്ഘാടനം *പഞ്ചായത്തംഗം ശ്രീജാ സരീഷ്* നിർവഹിച്ചു.

ചടങ്ങിൽ *എസ്. മനോജ്, ബീനാ ജി. നായർ, റെറ്റി കെ. തോമസ്, കെ.കെ. സിന്ധു, പി.ആർ. മോഹനൻ, എസ്. രാജീവ്* തുടങ്ങിയവർ സംസാരിച്ചു. കായികരംഗത്ത് കുട്ടികൾക്ക് മികച്ച പരിശീലനം നൽകുന്നതിന്റെ പ്രാധാന്യം പ്രഭാഷകർ എടുത്തുപറഞ്ഞു.

*✍️the news malayalam*

news malayalam