*the news malayalam updates-* *"വർഗീയതയല്ല, കൂട്ടായ്മയാണ് മരുന്ന്": സമുദായ ശക്തീകരണ മെഗാ റാലി മെയ് 3-ന് കാഞ്ഞിരപ്പള്ളിയിൽ*

Hot Widget

Type Here to Get Search Results !

*the news malayalam updates-* *"വർഗീയതയല്ല, കൂട്ടായ്മയാണ് മരുന്ന്": സമുദായ ശക്തീകരണ മെഗാ റാലി മെയ് 3-ന് കാഞ്ഞിരപ്പള്ളിയിൽ*




*കാഞ്ഞിരപ്പള്ളി:* സീറോ മലബാർ സഭ 2026 വർഷം *സമുദായ ശക്തീകരണ വർഷമായി* ആചരിക്കുന്നതിൻ്റെ ഭാഗമായി കാഞ്ഞിരപ്പള്ളി കത്തീഡ്രൽ ഇടവകയിൽ *മെഗാ റാലിയും പൊതുസമ്മേളനവും മെയ് 3 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക്* നടക്കും.

ഏപ്രിൽ 18 മുതൽ മെയ് 2 വരെ നടന്നുവന്ന കൂട്ടായ്മകളുടെ സംഗമങ്ങളുടെ *സമാപന സമ്മേളനമാണ്* വിപുലമായി ക്രമീകരിച്ചിരിക്കുന്നത്.

*റാലി റൂട്ട്:* കാഞ്ഞിരപ്പള്ളി *അക്കരപ്പള്ളി മൈതാനത്തുനിന്നും* ആരംഭിക്കുന്ന റാലി ടൗൺ ചുറ്റി *മഹാജൂബിലി ഹാളിൽ* സമാപിക്കും. കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാൾ *റവ. ഡോ. ജോസഫ് വെള്ളമറ്റം* റാലി ഫ്ലാഗ് ഓഫ് ചെയ്യും.

*പൊതുസമ്മേളനം:* കത്തീഡ്രൽ വികാരി ആർച്ച് പ്രീസ്റ്റ് *റവ. ഡോ. കുര്യൻ താമരശ്ശേരിയുടെ* അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനം കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ *അഭിവന്ദ്യ മാർ ജോസ് പുളിക്കൽ* ഉത്ഘാടനം ചെയ്യും.

ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ അവകാശത്തിനായി നിയമപോരാട്ടം നടത്തുന്ന *അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ* വിഷയാവതരണം നടത്തും. തുടർന്ന് *സമുദായ ശക്തീകരണ പ്രതിജ്ഞയോടെ* യോഗം സമാപിക്കും. കലാപരിപാടികളും ഉണ്ടായിരിക്കും.

*ലക്ഷ്യം എന്ത്?*  

പ്രായോഗിക നടപടികളിലൂടെ *സമുദായബോധം പകർന്നുകൊടുക്കുക*, *സമുദായ സ്നേഹം വളർത്തുക*, സമുദായത്തിൻ്റെ പിന്നോക്കാവസ്ഥയ്ക്ക് *പരിഹാരം കാണുക*, സമുദായ മുന്നേറ്റങ്ങൾക്ക് *പുനരാരംഭം കുറിക്കുക* എന്ന ലക്ഷ്യത്തോടെയാണ്. സമുദായ ശക്തീകരണവർഷം.

*വർഗീയതയിൽ നിന്നും വ്യത്യസ്തമായി*, സമുദായബോധവും സ്നേഹവും, കൂട്ടായ്മയും വളർത്തുന്ന സൃഷ്ടിയാണ് ഇടവകസമൂഹം ഏറ്റെടുത്തിരിക്കുന്നത്.

*നേതൃത്വം:*  

കത്തീഡ്രൽ വികാരി *ആർച്ച് പ്രീസ്റ്റ് കുര്യൻ താമരശ്ശേരി*, അസി. വികാരിമാരായ *റവ.ഫാ. ടോണി മുളങ്ങാശ്ശേരി, റവ. ഫാ. ജസ്റ്റിൻ മണിമല*, കൈക്കാരൻമാരായ *ശ്രീ. കെ.സി. ഡൊമിനിക് കരിപ്പാപ്പറമ്പിൽ, ഇട്ടിരാച്ചൻ കൊല്ലംകുളം, ടി.സി. ചാക്കോ വാവലുമാക്കൽ, പി.കെ. കുരുവിള പിണമറുകിൽ*, ജനറൽ കൺവീനർ *ശ്രീ. ജേക്കബ് ചെറിയമുക്കട*, പബ്ലിസിറ്റി കൺവീനർ *ശ്രീ. റെജി കൊച്ചുകരിപ്പാപറമ്പിൽ*, റാലി കൺവീനർ *ശ്രീ. റെജി കൈപ്പൻപ്ലാക്കൽ* എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു.

*✍️ ദി ന്യൂസ്മലയാളം വാർത്തകൾ*

news malayalam