Kottayam
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിശു വികസന ഓഫീസർ *ശ്രീമതി മിനി ജോസഫിന്* യാത്രയയപ്പ് നൽകി.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ *ശ്രീ ബിനു മറ്റക്കര* അധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് *അഡ്വ. പി എ ഷമീർ* ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ *ശ്രീ ജോണിക്കുട്ടി എബ്രഹാം മഠത്തിനകത്ത്*, *ശ്രീ സദാനന്ദൻ*, ബ്ലോക്ക് സെക്രട്ടറി *ശ്രീ സജീഷ് എസ്*, മുണ്ടക്കയം സിഡിപിഒ *ശ്രീമതി ബിന്ദു റാണി* എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു.
സാമൂഹ്യ ക്ഷേമ വകുപ്പ്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിലെ ജീവനക്കാർ യോഗത്തിൽ പങ്കെടുത്തു.
*✍️the news malayalam*
