*കാഞ്ഞിരപ്പള്ളി:* മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പകർച്ചവ്യാധികൾ തടയുന്നതിനും പരിസരം മാലിന്യമുക്തമാക്കുന്നതിനും *കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ* ടൗണിൽ *"മെഗാ ക്ലീനിങ് ഡ്രൈവ്"* നടത്തി.
വ്യാഴാഴ്ച രാവിലെ എട്ടരയോടെ *കുരിശിങ്കൽ ജംഗ്ഷനിൽ* വച്ച് മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് *സുനി ജോസഫ് പത്യാല* നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് അഡ്വ: സുനിൽ തേനംമാക്കൽ മുഖ്യപ്രഭാഷണം നടത്തി.
കാഞ്ഞിരപ്പള്ളി ടൗണും പരിസര പ്രദേശങ്ങളും വൃത്തിയാക്കുന്നതിനായി സംഘടിപ്പിച്ച ശുചീകരണ യജ്ഞത്തിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. *ഗ്രാമപഞ്ചായത്ത് മെമ്പർമാർ, പഞ്ചായത്ത് ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ, ക്ലബ്ബ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, ഹരിതകർമ്മസേന, എൻഎസ്എസ് വോളണ്ടിയർമാർ, സ്‌കൂൾ വിദ്യാർത്ഥികൾ, വ്യാപാരികൾ, പൊതുജനങ്ങൾ* എന്നിവർ ഒറ്റക്കെട്ടായി അണിനിരന്നു.
മഴക്കാലത്ത് ഉണ്ടാകുന്ന ഡെങ്കിപ്പനി, എലിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് മാസ്സ് ക്ലീൻ ഡ്രൈവ് സംഘടിപ്പിച്ചത്.
