*the news malayalam updates-* *കഴിഞ്ഞ പത്ത് വർഷം കൊണ്ട് കാഞ്ഞിരപ്പള്ളിയുടെ വികസന മേഖലകളെ ഒന്നാകെ ജയരാജ് മുരടിപ്പിച്ചു - യുഡിഎഫ്*

Hot Widget

Type Here to Get Search Results !

*the news malayalam updates-* *കഴിഞ്ഞ പത്ത് വർഷം കൊണ്ട് കാഞ്ഞിരപ്പള്ളിയുടെ വികസന മേഖലകളെ ഒന്നാകെ ജയരാജ് മുരടിപ്പിച്ചു - യുഡിഎഫ്*



പൊൻകുന്നം: ഡോ. എൻ ജയരാജ് പ്രവർത്തനരംഗത്ത് സമ്പൂർണ്ണ പരാജയം ആണെന്ന് യുഡിഎഫ് നേതാക്കൾ പൊൻകുന്നത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ പത്തുവർഷംകൊണ്ട് കാഞ്ഞിരപ്പള്ളിയുടെ വികസന മേഖലകളെ ഒന്നാകെ ജയരാജ് മുരടിപ്പിച്ചു . ജനോപകാരപ്രദമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയില്ല. സാമൂഹിക വിദ്യാഭ്യാസ സാംസ്കാരിക നിർമ്മാണ മേഖലകളിൽ മണ്ഡലം പിന്തള്ളപ്പെട്ടു.

മണിമല മേജർ കുടിവെള്ള പദ്ധതിയുടെ പ്രവർത്തനം പത്തുവർഷമായി സ്തംഭിച്ചിരിക്കുന്നു. വിവിധ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കാനുള്ള പദ്ധതിയായിരുന്നു ഇത്. സംസ്ഥാന സർക്കാരിൽ ക്യാബിനറ്റ് പദവി ലഭിച്ചിട്ടും പദ്ധതി പൂർത്തിയാക്കാൻ സാധിച്ചില്ല. നിലവിലുള്ള മുഴുവൻ സമയവും പദ്ധതിയുടെ പേരിൽ ഒഴിവുകഴിവുകൾ പറഞ്ഞു സമയം പാഴാക്കി .ജയരാജൻ്റെ പദ്ധതികൾ എല്ലാം പ്രഖ്യാപനത്തിൽ ഒതുങ്ങുകയാണ്.

കാഞ്ഞിരപ്പള്ളി ബൈപ്പാസിൻ്റെ നിർമ്മാണം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. എല്ലാ തെരഞ്ഞെടുപ്പ് കാലങ്ങളിലും പദ്ധതി കേസിൽ പെട്ടതിന് പണി പൂർത്തിയാക്കാൻ സാധിക്കാത്തത് ജയരാജ് പറഞ്ഞു കൊണ്ടേയിരിക്കുന്നു. എന്നാൽ പൊതു ആവശ്യത്തിനുള്ള റോഡുകളുടെ നിർമ്മാണത്തിന് ഹൈക്കോടതിയിൽ എത്തുന്ന കേസുകൾ ആറുമാസത്തിനുള്ളിൽ തീർപ്പാക്കണമെന്ന് പ്രത്യേക ചടങ്ങ് തന്നെ വേണം. ഈ നിർദ്ദേശം നിലനിൽക്കെ ആയതിന് ശ്രമിക്കുന്നതിന് ഡോ. ജയരാജന് ഇതുവരെ സാധിച്ചിട്ടില്ല. എന്നാൽ മൂലം കേസ് പദ്ധതി മുടങ്ങിക്കിടക്കുകയാണ് , ചില ആളുകൾ തടസ്സപ്പെടുത്തുകയാണ് എന്ന കള്ളപ്രചരണം നടത്തിക്കൊണ്ടേയിരിക്കുന്നു. യഥാർത്ഥത്തിൽ വികസന പ്രവർത്തനങ്ങളോടുള്ള ആത്മാർത്ഥതയില്ലായ്‌മയാണ് ഇത് വെളിവാക്കുന്നത്. കറുകച്ചാലിലെ ബൈപ്പാസിൻ്റെ സ്ഥിതിയും വ്യത്യസ്തമല്ല.

മണ്ഡലത്തിൽ ഏതാനും റോഡുകൾ ബി എം ബി സി നിലവാരത്തിലേക്ക് ഉയർത്തിയത് ഒഴിച്ചാൽ ഗ്രാമീണ മേഖലയിലെ ഏരിയപങ്ക് റോഡുകൾ തകർന്ന നിലയിലാണ്. ഇവയുടെ നവീകരണത്തിനായി യാതൊരു പദ്ധതികളും തയ്യാറാക്കിയിട്ടില്ല. നല്ല നിലയിൽ ആയിരുന്ന ചില റോഡുകളും മാർച്ച് മാസത്തിൽ കുത്തിപ്പൊളിച്ച് ഗതാഗതത്തിന് യോഗ്യമല്ലാത്ത സ്ഥിതിയിലാക്കി.

കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിക്ക് ഏഴ് എക്കറോളം സ്ഥലമുണ്ട്. എന്നാൽ ഈ സ്ഥലത്തെ പൂർണ്ണമായിട്ടും പ്രയോജനപ്പെടുത്തി ഒരു പദ്ധതി തയ്യാറാക്കുന്നതിനും മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനും ജയരാജന് സാധിച്ചില്ല. അവിടെയും , ഇവിടെയും കെട്ടിടങ്ങൾ പണിത് ദീർഘവീക്ഷണം ഇല്ലാത്ത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുക മാത്രമാണ് ചെയ്യുന്നത്. ആരോഗ്യ മേഖലയിൽ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി എല്ലാവിധത്തിലും ബഹുദൂരം പിന്നിലായി.

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ആകെയുള്ള ഒമ്പത് പഞ്ചായത്തുകളിൽ ഏഴിലും യുഡിഎഫ് മേൽക്കോയ്മയാണ് ഉണ്ടായത്. ജനങ്ങൾ എന്ന നിലയിലുള്ള ജയരാജൻ്റെ പ്രവർത്തനം വിലയിരുത്തി സർക്കാറിന് എതിരെ പ്രകടിപ്പിച്ച ജനവികാരമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിച്ചത്. ജനങ്ങളുടെ നിലപാടിൽ ഇപ്പോഴും മാറ്റം വന്നിട്ടില്ല. അതേ വികാരം ഈ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. ജനങ്ങൾ വലിയ ഭൂരിപക്ഷത്തോടെ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി റോണി കെ ബേബിയെ തിരഞ്ഞെടുക്കുകയും ചെയ്യും.

വാർത്താസമ്മേളനത്തിൽ യുഡിഎഫ് നേതാക്കളായ അഡ്വ.പി സതീഷ് ചന്ദ്രൻ നായർ, കെപിസിസി അംഗം തോമസ് കല്ലാടൻ, എസ്ഐ വി തോമസ്കുട്ടി, ജിജി അഞ്ചാനി, പി എ ശിഹാബുദ്ദീൻ, അഡ്വ. പി ജിരാജ്, അഡ്വ. അഭിലാഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.