കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സ്ഥാനാർത്ഥി
പ്രൊഫ : റോണി കെ ബേബി യുടെ തെരഞ്ഞെടുപ്പ് പ്രചാരണർത്ഥം മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും, തെലുങ്കാന മന്ത്രിയുമായ മുഹമ്മദ് അസറുദ്ദീൻ്റ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ 6-ാം തീയതി (ഇന്ന്) മൂന്ന് മണി മുതൽ റോഡ് ഷോ നടത്തും. മുക്കടയിൽ നിന്നാരംഭിച്ച് മണിമല,പത്തനാട്,നെടുംകുന്നം, കറുകച്ചാൽ,പളളിക്കത്തോട്, പൊൻകുന്നം, വഴി കാഞ്ഞിരപ്പള്ളിയിൽ സമാപിക്കും.
