മുണ്ടക്കയം. സ്വകാര്യ ബസ് ഇടിച്ച് കൂട്ടിക്കൽ ചപ്പാത്ത് ലെയ്നിൽ പള്ളിവാതുക്കൽ പരീതിന്റെ മകൻ അബ്ബാസ് (55) മരിച്ചു .ഞായറാഴ്ച രാത്രി 7. 30 ഓടെ സി.വ്യൂ കവലയിൽ വെച്ച് സിറ എന്ന ബസ്സാണ് ഇയാളെ ഇടിച്ചു തെറിപ്പിച്ചത്. സംസാര - കേൾവി പരിമിതിയുള്ള അബ്ബാസ് കൂട്ടിക്കൽ ഭാഗത്തേക്ക് നടന്നു പോകുന്നതിനിടെ എതിരെ വന്ന ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മാേർട്ടത്തിനു ശേഷം മൃതദേഹം തിങ്കളാഴ്ച കൂട്ടിക്കൽ ജമാ അത്ത് പള്ളി ഖബർസ്ഥാനിൽ കബറടക്കം നടത്തും.
