*the news malayalam updates-* *കഴക്കൂട്ടം ശ്രീമഹാദേവർ ക്ഷേത്രത്തിലെ മേട തിരുവാതിര മഹോത്സവം 13 മുതൽ 22 വരെ*

Hot Widget

Type Here to Get Search Results !

*the news malayalam updates-* *കഴക്കൂട്ടം ശ്രീമഹാദേവർ ക്ഷേത്രത്തിലെ മേട തിരുവാതിര മഹോത്സവം 13 മുതൽ 22 വരെ*



തിരുവനന്തപുരം 

തിരുവനന്തപുരം - കഴക്കൂട്ടം ശ്രീ മഹാദേവർ ക്ഷേത്രത്തിലെ മേടതിരുവാതിര മഹോത്സവം 2026 ഏപ്രിൽ 13 മുതൽ 22 വരെ കൊണ്ടാടും . 1201-മത് ഉത്‌സവം 13ന് രാവിലെ 9.30ന് കൊടിയേറുന്നതൊടെ മഹോത്സവത്തിന് തുടക്കമാകും. അവസാന ദിവസമായ ഏപ്രിൽ 22ന് ആണ് പ്രസിദ്ധമായ ആറാട്ട് നടക്കുന്നത്. തൃക്കൊടിയേറ്റ് ഉത്‌സവബലി പള്ളിവേട്ട, ആറാട്ട് തുടങ്ങിയ പ്രധാന ചടങ്ങുകൾ ഭക്തിസാന്ദ്രമായി നടക്കും. വിശേഷാൽ പൂജകളും ഹോമങ്ങളും ഈ ദിവസങ്ങളിൽ ഉണ്ടാകും. കഥകളി , ഓട്ടൻതുള്ളൽ ശാസ്‌ത്രീയ സംഗീതം, നൃത്തം തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങൾ ക്ഷേത്ര സന്നിധിയിൽ അവതരിപ്പിക്കപ്പെടും. വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെയുള്ള ആറാട്ട് ഘോഷയാത്രയാണ് ഉത്‌സവത്തിലെ പ്രധാന ആകർഷണം. കഴക്കൂട്ടത്തെയും പരിസര പ്രദേശങ്ങളിലെയും പ്രധാനപ്പെട്ട ഉത്‌സവങ്ങളിൽ ഒന്നായതിനാൽ വലിയ തോതിലുള്ള ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

news malayalam