*the news malayalam updates-* *ഇന്ത്യൻ സംഗീത ലോകത്തെ ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു.*

Hot Widget

Type Here to Get Search Results !

*the news malayalam updates-* *ഇന്ത്യൻ സംഗീത ലോകത്തെ ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു.*

 




മുംബൈ - ഇന്ത്യൻ സംഗീത ലോകത്തെ ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ (92) അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്‌പിറ്റലിൽ ചികിത്സയിലിരിക്കെ 2026 ഏപ്രിൽ 12 ന് ഞായറാഴ്ച ഉച്ചയോടെയാണ് മരണം  സംഭവിച്ചത്. സംസ്‌കാരം രാവിലെ 11 ന് മുംബൈയിലെ വസതിയിൽ പൊതുദർശനത്തിനുശേഷം വൈകുന്നേരം 4 ന് ശിവാജി പാർക്കിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും .

  എട്ട് പതിറ്റാണ്ടുകാലം നീണ്ട സംഗീത സപര്യയിൽ മലയാളം ഉൾപ്പടെ 20- ൽ അധികം ഭാഷകളിലായി 12000 - ത്തിലധികം ഗാനങ്ങൾ അവർ ആലപിച്ചിട്ടുണ്ട്. 

ദാദാസഹേബ്  ഫാൽക്കെ അവാർഡ് (2000) പത്മവിഭൂഷൻ (2008) തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ രാജ്യം നൽകി ആദരിച്ചിട്ടുണ്ട്.

ഇന്ത്യൻ ചലച്ചിത്ര ലോകവും സംഗീതപ്രേമികളും മഹത്തായ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ടിരിക്കുകയാണ്.