*the news malayalam updates-* *മകൾ രചിച്ച പുസ്‌തകത്തിൻ്റെ കവർ പേജ് പ്രകാശനം ചെയ്ത് കെ.സി വേണുഗോപാൽ എം. പി.*

Hot Widget

Type Here to Get Search Results !

*the news malayalam updates-* *മകൾ രചിച്ച പുസ്‌തകത്തിൻ്റെ കവർ പേജ് പ്രകാശനം ചെയ്ത് കെ.സി വേണുഗോപാൽ എം. പി.*





 *മകൾ രചിച്ച പുസ്‌തകത്തിൻ്റെ കവർ പേജ് പ്രകാശനം ചെയ്ത് കെ.സി വേണുഗോപാൽ എം. പി.*

എന്റെ മകൾ പാർവതിയുടെ രണ്ടാമത്തെ പുസ്തകത്തിന്റെ കവർ പേജ് ഞാൻ സന്തോഷത്തോടെ പ്രകാശനം ചെയ്യുകയാണ്. ഇംഗ്ലീഷ് കവിതകളുടെ സമാഹാരമാണത്. എ  ഗേൾ സ്പീക്ക്സ് ( A Girl Speaks) എന്നാണ്  പുസ്തകത്തിന്റെ  പേര്. ഇക്കാലത്ത്  സമൂഹത്തിൽ പെൺകുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലേക്കും  സ്ത്രീകളുടെ അടിച്ചമർത്തലുകളിലേക്കും ഈ  പുസ്തകം  വിരൽ ചൂണ്ടുന്നു. ഒരു പെൺകുട്ടിയുടെ കാഴ്ചപ്പാടിലൂടെയുള്ള ലോകം നിങ്ങൾക്കിതിൽ കാണാം. പുസ്തകം  അടുത്തു തന്നെ വിപണിയിൽ എത്തും. മകൾ എഴുത്തിനെ ഗൗരവത്തോടെ സമീപിക്കുന്നതിലുള്ള  ഒരു പിതാവിന്റെ സന്തോഷവും  അഭിമാനവും ചെറുതല്ല. പുസ്തകം നന്നായി വായിക്കപ്പെടട്ടെ എന്ന് ആശംസിക്കുന്നു.


📚📚📚📚📚📚📚📚📚📚📚📚📚📚📚📚📚📚

news malayalam