*the news malayalam updates-* *പാറത്തോട് പാലമ്പ്രയിൽ പള്ളിമുറിക്ക് ഇടിമിന്നലേറ്റു: കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കത്തിനശിച്ചു*

Hot Widget

Type Here to Get Search Results !

*the news malayalam updates-* *പാറത്തോട് പാലമ്പ്രയിൽ പള്ളിമുറിക്ക് ഇടിമിന്നലേറ്റു: കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കത്തിനശിച്ചു*

 


Kottayam 

കാഞ്ഞിരപ്പള്ളി - കനത്ത മഴയോടൊപ്പം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ പാറത്തോട് പാലമ്പ്ര ഗദ്സെമൻ പള്ളിമുറിക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു. ഇടവക വികാരിയുടെ മുറിക്കാണ് മിന്നലേറ്റത്.

 സംഭവസമയത്ത് വൈദികൻ മുറിയിൽ ഇല്ലാതിരുന്നതിനാൽ വലിയൊരു അപകടം ഒഴിവായി.

 ഇടിമിന്നലിന്റെ ആഘാതത്തിൽ മുറിയുടെ സീലിംഗ് പൂർണ്ണമായും തകർന്നു. കൂടാതെ മുറിയിലുണ്ടായിരുന്ന കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കത്തിനശിച്ചു.

 സംഭവമറിഞ്ഞ ഉടൻ തന്നെ കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർ ആൻ്റ് സ്‌ക്യൂ സംഘം സ്ഥലത്തെത്തി പരിശോധനകൾ നടത്തി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് തുടരുന്ന ശക്തമായ മഴയ്ക്കിടെയാണ് ഈ അപകടം സംഭവിച്ചിരിക്കുന്നത്. ഇലക്ട്രിക് ഉപകരണങ്ങൾക്കും കെട്ടിടത്തിനും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു.

news malayalam