*the news malayalam updates -* *നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും*

Hot Widget

Type Here to Get Search Results !

*the news malayalam updates -* *നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും*



കേരളത്തിലുൾപ്പെടെ ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും.

തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർഷിക സമ്മേളനം ഇന്ന് നാലു മണിക്കാണ് നിശ്ചയിച്ചിരിക്കുന്നത്.

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവയാണ് കേരളത്തിന് പുറമെ നിയമ സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഏപ്രിൽ 17 മുതൽ 24 വരെ ഇടയിലാവും കേരളത്തിൽ വോട്ടെടുപ്പ്.

തുടർന്ന് മെയ് ആദ്യവാരമാകും ഫലപ്രഖ്യാപനം.

വിഷു, ഈസ്റ്റർ ആഘോഷങ്ങൾ പരിഗണിച്ചാവും തീയതി നിശ്ചയിക്കുക. 

കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കേണ്ട ബംഗാളിൽ തീവ്രവോട്ടർ പട്ടിക പരിഷ്കരണം പൂർണമാകാത്തതാണ് പ്രഖ്യാപനം നീളാൻ കാരണം. 

കഴിഞ്ഞ തവണ 8 ഘട്ടങ്ങളിലായിരുന്നു ബംഗാളിൽ തിരഞ്ഞെടുപ്പ് പൂർത്തിയാക്കിയത്.

കേരളത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടത്താനാണ് സാധ്യത.

കേരളത്തിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസിലെ അഡീഷണൽ സിഐഒ പി. ബി. നൂഹ് അറിയിച്ചു.

news malayalam