Kottayam
കാഞ്ഞിരപ്പള്ളി - ഗാർഹിക, ഗാർഹികേതര പാചക വാതക വിതരണം കാര്യക്ഷമമാകുന്നതിന് കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. 14.2 കെ ജി, 19 കെ ജി ഗ്യാസ് സിലിണ്ടറുകളുടെ വിതരണം സംബന്ധിച്ചുള്ള പരാതികൾ ഉപഭോക്താക്കൾക്ക് കൺട്രോൾ റൂമിൽ അറിയിച്ച് പരിഹാരം തേടാവുന്നതാണ്. പരാതികൾ tsokjply@gmail .com എന്ന ഇമെയിൽ വിലാസത്തിലോ 04828 - 202543, 9188527665 എന്നീ ഫോൺ നമ്പറുകളിലോ അറിയിക്കാഠ. കൺസ്യൂമർ നമ്പർ, ഏജൻസിയുടെ പേര്, പരാതിക്കാരുടെ ഫോൺ നമ്പർ, ബുക്കിംഗ് വിവരങ്ങൾ എന്നിവ പരാതിയിൽ ഉൾപ്പെടുത്തണം.
ഹോട്ടൽ, റെസ്റ്റോറൻറ്റുകൾ , എന്നിവിടങ്ങളിൽ യാതൊരു കാരണവശാലും ഗാർഹിക സബ്‌സിഡി പാചകവാതക സിലിണ്ടറുകൾ, ഉപയോഗിക്കരുത് എന്നും, ആയത് കണ്ടെത്തിയാൽ സിലിണ്ടറുകൾ പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ച് കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും സപ്ലൈ ഓഫീസ് അധികാരികൾ അറിയിച്ചു.
thenewsmalayalam updates
⏪⏪⏪⏪⏪⏪⏪⏪⏪⏪⏪⏪⏪⏪⏪⏪
