*the news malayalam updates -* *വണ്ടൽപതാൽ അസംബനി കവലയിൽ ഇനി ഹൈമാസ് വെളിച്ചം*

Hot Widget

Type Here to Get Search Results !

*the news malayalam updates -* *വണ്ടൽപതാൽ അസംബനി കവലയിൽ ഇനി ഹൈമാസ് വെളിച്ചം*












​മുണ്ടക്കയം: ജോസ് കെ. മാണി എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 1.75 ലക്ഷം രൂപ വിനിയോഗിച്ച് വണ്ടൽപതാൽ അസംബനി കവലയിൽ സ്ഥാപിച്ച ഹൈമാസ് ലൈറ്റ് തെളിഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നിർവ്വഹിച്ചു.

​വർഷങ്ങളായി സ്ട്രീറ്റ് ലൈറ്റ് പ്രകാശത്തിൽ കഴിഞ്ഞിരുന്ന അസംബനി കവലയിൽ, കൂടുതൽ വെളിച്ചം നൽകുന്ന ഹൈമാസ് ലൈറ്റ് സ്ഥാപിച്ചതോടെ പ്രകാശത്തിൻ്റെ വെള്ളിവെളിച്ചം ഉണ്ടാകുമെന്ന് എം.എൽ.എ. പറഞ്ഞു. ടൗണിലെ സുരക്ഷയ്ക്കും ശബരിമല തീർത്ഥാടകർക്കും കാൽനട യാത്രക്കാർക്കും ഇത് വലിയ സഹായമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​വാർഡ് മെമ്പർ നാദിറ ഫൈസൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡൻ്റ് ചാർലി കോശി, സി.പി.എം. ബ്രാഞ്ച് സെക്രട്ടറിനിയാസ് കല്ലുപുരയ്ക്കൽ, , അൻസർ വെള്ളുപറമ്പിൽ,  ചാക്കോ ടി.ജെ., സുമേഷ് ചമ്പക്കുളം, അനിയാച്ചൻ മൈലപ്ര, മുഹമ്മദ് സാലി,സജീവൻ പുത്തൻവീട്ടിൽ, ജെഫിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.