കോട്ടയം
പള്ളിയ്ക്കത്തോട്: പത്ത് വർഷത്തെ ഇടത്പക്ഷ സർക്കാരിൻ്റെ ഭരണംപാവപ്പെട്ടവനെ സമ്പന്നനായി ജീവിക്കാൻ പ്രാപ്തരാക്കിയെന്ന് സിപിഐ മുൻ ദേശീയ സെക്രട്ടറിയേറ്റംഗം പന്ന്യൻ രവീന്ദ്രൻ. കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ എൽഡിഎഫിന്റെ വികസന സന്ദേശ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ലൈഫ് ഭവനപദ്ധതിയിലൂടെ സാധാരണ ജനങ്ങൾ സമ്പന്നരെപ്പോലെ ഫ്ലാറ്റുകളിൽ താമസിക്കുന്നു. പ്രളയം ഉൾപ്പെടെയുള്ള സാഹചര്യങ്ങളെ നേരിട്ടു.പ്രളയബാധിതർക്കൊപ്പം സർക്കാർ നിന്നു. പ്രതിപക്ഷം ഭരണം കിട്ടാൻ കൊതിക്കുന്നത് കൈയ്യിട്ട് വരാനാണ്. ഭരണം കിട്ടിയാൽ ഖജനാവ് നിറയ്ക്കും എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത്കള്ളനോട്ട് കൊണ്ടു നിറയ്ക്കാനാണ്. അവർക്ക് പണം മാത്രമാണ് ലക്ഷ്യം. വയനാട് ദുരിതബാധിതർക്കായി പിരിച്ച പണം വരെ മുക്കി. ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ നടന്ന ആക്രമണം ക്യാമറായിൽ കാണാത്തത് കൊണ്ട് വിശ്വസിക്കില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. ക്യാമറയെ ഒഴിവാക്കി ആക്രമണം നടത്തിയ വിദഗ്ദരാണ് അവർ. സ്ത്രീത്വത്തെ അപമാനിക്കുന്ന നിലാപാടാണിത്.
സ്ത്രീ സുരക്ഷ പെൻഷൻ വിപ്ലവകരമായ തീരുമാനമാണ്.
ഈ സർക്കാർ സമസ്ത മേഖലയിലും വികസനം എത്തിച്ചു.നുണകൊണ്ടും കലാപം കൊണ്ടും ഭരണത്തിലേറാമെന്ന കനഗോലുവിൻ്റെ തന്ത്രമാണ് പ്രതിപക്ഷം പയറ്റുന്നത്.
പോറ്റിയെ കേറ്റിയത് കോൺഗ്രസിൻ്റെ കാലത്താണ്. അയ്യപ്പൻ്റെ സ്വർണ്ണം കട്ടവർ ആരായാലും പിടിക്കും എന്നതാണ് സർക്കാരിൻ്റെ നിലപാട്.
യുഡിഎഫ് ഒരു കാലത്തും ഭരണത്തിൽ വരാൻ പോകുന്നില്ല.
യുഡിഎഫിൻ്റെ നുണപറഞ്ഞുള്ള നിലപാടുകളെ ജനം പുച്ഛിച്ച് തള്ളുമെന്നും അദ്ദേഹം പറഞ്ഞു.
കേരളാ കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റിയംഗം ജെയിംസ് തടത്തിൽ അധ്യക്ഷനായി. യാത്രയുടെ ക്യാപ്റ്റൻ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് വികസന പ്രവർത്തനങ്ങൾ വീശദീകരിച്ചു. എൽഡിഎഫ് മണ്ഡലം സെക്രട്ടറി അഡ്വ.ഗിരീഷ്.എസ്.നായർ സ്വാഗതം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.കെ.സന്തോഷ് കുമാർ, വി ജി ലാൽ, മോഹൻ ചേന്നംകുളം, ബി. സുരേഷ് കുമാർ, ഷെമീം അഹമ്മദ്, സി.ജി.ജ്യോതിരാജ്, അഡ്വ. സുമേഷ് ആൻഡ്രൂസ്, അഡ്വ. എം.എ.ഷാജി, ഹേമലത പ്രേംസാഗർ ,പി .എ.താഹ, ഷെമീർ ഷാ,ടി.എച്ച്.റസാഖ്, രാജൻ ചെറുകാപ്പിള്ളി, ബിബിൻ, ഹരി താമരശ്ശേരി, ജോസ്.പി.ജോൺ എന്നിവർ പങ്കെടുത്തു.
